ഏക സിവില്‍ കോഡ്: പ്രതിഷേധ പ്രകടനം നടത്തി
ചെറുവാഞ്ചേരി: ഏക സിവില്‍ കോഡ് എന്നത് രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും അനുവദിക്കുന്ന മൗലികാവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണെന്നും സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കാനാണു മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ലീഗ് കൂത്തുപറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സി.പി റഫീഖ് പറഞ്ഞു.
ചെറുവാഞ്ചേരിയില്‍ ലീഗ് പാട്യം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഷേധ പ്രകടനത്തിനു ലീഗ് പഞ്ചായത്ത് നേതാക്കളായ പി.കെ മഹമൂദ് ഹാജി, ഇ.എം.സി മുഹമ്മദ്, കെ.കെ സമീര്‍, വി.കെ അലി, ടി.പി സജീര്‍ നേതൃത്വം നല്‍കി.
ഇരിട്ടി: മുസ്‌ലിം ലീഗ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ഒ ഹംസ, സി.കെ അയ്യൂബ്, നസീര്‍ നെല്ലൂര്‍, ഒ.പി സലാം, സി ഹാരിസ്, കെ.വി റഷീദ്, പി അബ്ദുല്‍ സത്താര്‍ നേതൃത്വം നല്‍കി.
മയ്യില്‍: മയ്യില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയ്യില്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. സി മൊയ്തീന്‍, കുഞ്ഞഹമ്മദ് കുട്ടി, ഷംസീര്‍ മയ്യില്‍, മുസ്തഫ ഹാജി, ടി.വി മുഹമ്മദ് കുഞ്ഞി, മുസ്തഫ, എറമുള്ളാന്‍, കെ.പി സുബൈര്‍, സമദ്, താജുദ്ധീന്‍, ഒ.എം ആഷ്‌കര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."