മോഹനന്റെ മൃതദേഹം സംസ്കരിച്ചു
കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മോഹനന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര മാഹിപാലത്തില്‍ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. തലശ്ശേരി സെയ്ദാര്‍പള്ളി, പഴയ ബസ്റ്റാന്‍ഡ് പരിസരം, പിണറായി ഓലയമ്പലം, വാളാങ്കിച്ചാല്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷമായിരുന്നു മൃതദേഹം വീട്ടിലെത്തിച്ചത്.
വൈകുന്നേരം മൂന്നരയോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്കരിച്ചു. വിലാപയാത്രയായി കൊണ്ടുവരുന്ന വഴി പല സ്ഥലങ്ങളിലും മൃതദേഹം കാണാനായി സൗകര്യം ഒരുക്കിയിരുന്നു. മന്ത്രിമാരായ ഇ.പി ജയരാജന്, കെ.കെ ശൈലജ, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, സി.പി.എം ജില്ലാസെക്രട്ടറി പി ജയരാജന്, എം.വി ഗോവിന്ദന്, എം.വി ജയരാജന്, എം സുരേന്ദ്രന് തുടങ്ങിയവര്‍ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. സംസ്കാരത്തിനു ശേഷം വാളാങ്കിച്ചാലില്‍ അനുശോചനയോഗവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."