HOME
DETAILS
MAL
സമാധാനത്തിനു തയാറല്ലെന്ന പ്രഖ്യാപനം: സി.പി.എം
backup
October 12 2016 | 02:10 AM
കണ്ണൂര്‍: പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ കെ മോഹനന്റെ കൊലയിലൂടെ തങ്ങള്‍ സമാധാനത്തിനു തയാറല്ലെന്ന പ്രഖ്യാപനമാണു സംഘപരിവാര്‍ നടത്തിയതെന്നു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്. സി.പി.എം അക്രമം നടത്തുന്നുവെന്നു മുറവിളി കൂട്ടി രാജ്യത്തുടനീളം ബി.ജെ.പി പ്രചാരവേല നടത്താന്‍ തീരുമാനിക്കുകയും അതിന്റെ ഭാഗമായി ഡല്‍ഹിയിലെ എ.കെ.ജി ഭവനിലേക്കു സംഘപരിവാര്‍ മാര്‍ച്ച് നടത്തുകയും ചെയ്ത ദിവസമാണ് ആസൂത്രിതമായ കൊല നടത്തിയത്. ആരാണ് അക്രമം നടത്തുന്നതെന്നു ജനത്തിനു ബോധ്യമാവുന്ന ഒടുവിലത്തെ ഉദാഹരണമാണിതെന്നു സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."