അരുണ്‍ ജെയ്റ്റ്ലിയും അമിത്ഷായും ജയലളിതയെ കാണാന്‍ ഇന്ന് ആശുപത്രിയിലെത്തും
ന്യൂഡല്‍ഹി: ചികിത്സയിലിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കാണാന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇന്ന് ചെന്നൈയിലെത്തും.
ഇന്ന് വൈകുന്നേരം 5 മണിയോടെ ഇരുവരും ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലെത്തി അവരെ സന്ദര്‍ശിക്കും. കൂടാതെ ജയലളിതയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുമായും ഇരുവരും കൂടിക്കാഴ്ച്ച നടത്തും.
അമിത്ഷായേയും ജെയ്റ്റിലിയേയും സ്വീകരിക്കാനായി മുതിര്‍ന്ന മന്ത്രിമാരും എ.ഐ.എ.ഡി.എം.കെ നേതാക്കളും ആശുപത്രിയിലുണ്ടാവും.
ആശുപത്രിവാസം 20 ദിവസം പിന്നിടുമ്പോഴും ജയയുടെ ആരോഗ്യനിലയെക്കുറിച്ചുളള പുരോഗതി റിപ്പോര്‍ട്ടുകളൊന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിട്ടില്ല.
അതേസമയം ജയലളിത വഹിക്കുന്ന ആഭ്യന്തരം ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളും ലഭിച്ച മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വം സെക്രട്ടറിയേറ്റിലെത്തി ചുമതലയേറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."