മിന്നലാക്രമണത്തിന്റെ ക്രെഡിറ്റ് മോദിക്ക്, താന്‍ സഹായി മാത്രം: പരീക്കര്‍
മുംബൈ: പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖ കടന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിെന്റ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മിന്നലാക്രമണം സംബന്ധിച്ച തീരുമാനമെടുക്കുന്നതിലും പദ്ധതിയിടുന്നതിലും പ്രധാന പങ്കു വഹിച്ച പ്രധാനമന്ത്രിക്കാണ് ദൗത്യത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും. സഹായിയുടെ പങ്ക്മാത്രമാണ് താന്‍ വഹിച്ചതെന്നും പരീക്കര്‍ പറഞ്ഞു.
നേരത്തെ, മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആരോപിച്ചിരുന്നു.
മിന്നലാക്രമണം നടത്തിയത് സൈന്യമാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അതുകൊണ്ട് എല്ലാ ഇന്ത്യക്കാര്‍ക്കും അതിന്റെ ക്രെഡിറ്റുണ്ടെന്നും പരീക്കര്‍ പറഞ്ഞു.
ഇന്ത്യ ഒട്ടും ദുര്‍ബലമായ രാഷ്ട്രമല്ലെന്ന് ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ മോദി തെളിയിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.മിന്നാലാക്രമണം നടത്തിയത് സൈന്യത്തിന്റെ ധീരതയാണെങ്കില്‍ അത് നടപ്പാക്കാന്‍ പ്രധാനമന്ത്രിയെടുത്ത രാഷ്ട്രീയ തീരുമാനമാണ് പ്രശംസനീയമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."