HOME
DETAILS
MAL
നിയമനങ്ങളുടെ വിവരങ്ങള്‍ നല്‍കണമെന്ന് ജയരാജനോട് കോടിയേരി
backup
October 12 2016 | 09:10 AM
തിരുവനന്തപുരം: വ്യവസായ വകുപ്പിലെ മുഴുവന്‍ നിയമനങ്ങളുടെയും വിവരങ്ങള്‍ നല്‍കണമെന്ന് മന്ത്രി ഇ.പി.ജയരാജനോട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നിര്‍ദേശിച്ചു.
ബന്ധുനിയമനവുമായി ബന്ധപ്പെട്ട് കോടിയേരി ജയരാജനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
നിയമന വിവാദത്തില്‍ തിരുത്തല്‍ നടപടിയുണ്ടാകുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച.
കൂടിക്കാഴ്ചയ്ക്കൊടുവിലാണ് കോടിയേരി ജയരാജനോട് നിയമനങ്ങളുടെ വിശദാംശങ്ങള്‍ നല്കാന് ആവശ്യപ്പെട്ടത്. സെക്രട്ടേറിയറ്റില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിക്കണം. അതിനായാണ് ജയരാജനെ വിളിച്ചു വരുത്തി വിശദീകരണം ആരാഞ്ഞത്.
ചര്‍ച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ ജയരാജന് മാധ്യമങ്ങളോടു സംസാരിക്കാന്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."