HOME
DETAILS
MAL
കുടിയേറ്റ കര്‍ഷകരെ ഒഴിപ്പിക്കരുതെന്ന് കെ.എം.മാണി
backup
October 12 2016 | 10:10 AM
കോട്ടയം :ഇടുക്കി, വയനാട്, കണ്ണൂര്‍ ജില്ലകളിലെ കുടിയേറ്റ മേഖലകളിലെ മലയോരകര്‍ഷര്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കുന്നു എന്നത് ഉത്കണ്ഠാജനകമാണെന്നു കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി എം.എല്‍.എ.
1977 ജനുവരി ഒന്നുവരെയുള്ള കുടിയേറ്റകര്‍ഷകര്‍ക്കു പട്ടയം കൊടുക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ അര്‍ഥം അതിനുശേഷം കുടിയേറിയ കര്‍ഷകരെ ഒഴിപ്പിക്കണമെന്നല്ല.
നാല്‍പതോളം വര്‍ഷങ്ങളായി കൃഷി ചെയ്തു വരുന്ന ഭൂമിയില്‍നിന്ന് കര്‍ഷകരെ വെറും കൈയോടെ ഇറക്കിവിടുന്നതു ക്രൂരതയാണ്. നൂറുകണക്കിനു കുടുംബങ്ങള്‍ അങ്ങനെ കുടിയിറക്കപ്പെട്ടാല്‍ അതു കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥിതിക്കു പോലും ദോഷം ചെയ്യുമന്നും മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."