മലയാളികള്‍ ഭാഗ്യവാന്‍മാര്‍ എസ്.ആര്‍ സുന്ദരരാമന്‍
മണ്ണഞ്ചേരി :മലയാളികള്‍ മഹാഭാഗ്യവാന്‍മാരാണെന്ന് തമിഴ്‌നാട് പ്രകൃതിസൗന്ദ്യര്യകൃഷി വിദഗ്ധന്‍ എസ്.ആര്‍.സുന്ദരരാമന്‍ പറഞ്ഞു. മാരാരിക്കുളം ഗാന്ധിസ്മാരകത്തിന്റെ നേതൃത്വത്തില്‍ നത്തിയ കാര്‍ഷികപരിപാടിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ഐശ്വര്യം വനങ്ങളാണ് ഇവയാണ് കേരളത്തെ സ്വര്‍ഗ്ഗതുല്യമാക്കുന്നത്.
രാജ്യത്തെ കൃഷിയിടങ്ങളെ വേണ്ടവിധം പ്രാപ്തമാക്കുന്നതില്‍ മലയാളികളുടെവിരുത് അസാമാന്യമാണെന്നും സുന്ദരരാമന്‍ പറഞ്ഞു.മണ്ണിന്റെ ജീവാണുക്രമം പരിപാലിക്കുന്നതില്‍ കേരളകര്‍ഷകര്‍ അതീവശ്രദ്ധാലുക്കളാണ്.
ലോകത്തിന്റെ മുന്നില്‍ ഇന്ത്യ ശിരസുയര്‍ത്തുന്നതുപോലെയാണ് രാജ്യത്ത് മലയാളികളുടെ സ്ഥാനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വര്‍ഷത്തില്‍ എല്ലാദിവസവും സൂര്യവെളിച്ചംപതിക്കുന്ന രാജ്യമായ ഇന്ത്യയില്‍ 300 ഇനം വിളകളാണ് കൃഷിചെയ്തുവരുന്നത്. ഇവയില്‍ കൂടുതലും ജൈവകൃഷിരീതിയിലാണ് നടത്തിവരുന്നത്. നമ്മൂടെ രാജ്യം കൃത്യമായി കൃഷികാര്യം ശ്രദ്ധിച്ച് വിഭവസമാഹരണംനടത്തിയാല്‍ ലോകത്തെ മുഴുവന്‍ തീറ്റാന്‍ പ്രാപ്തിയുണ്ടാകുമെന്നും സുന്ദരരാമന്‍ പറഞ്ഞു. കൃഷിയിടങ്ങളിലെ 9 ഇഞ്ച് താഴ്ചയാണ് സംരക്ഷിക്കേണ്ടതെന്നും ഇവിടെയാണ് ജീവാണുക്കളുടെ ആവാസമെന്നും കൃഷിവിദഗ്ധനായ സുന്ദരരാമന്‍ ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ എസ്.ആര്‍.സുന്ദരരാമനെ പൊന്നാടയണിയിച്ച് ആദരിച്ചു.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അദ്ധ്യക്ഷതവഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."