HOME
DETAILS
MAL
രക്ഷയില്ലെന്ന് കണ്ടപ്പോള്‍ തുപ്പല് പോരാളികള്‍ കീഴടങ്ങി: അബ്ദുല്ലക്കുട്ടി
backup
May 11 2016 | 07:05 AM
തലശ്ശേരി: എന്നെ തുപ്പിയ തുപ്പല് പോരാളികള്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങേണ്ട ഗതികേട് വന്നെന്ന് തലശ്ശേരി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എ.പി അബദുല്ലക്കുട്ടി പറഞ്ഞു. എസ്.ടി.യു നേതൃത്വത്തില്‍ തലശ്ശേരി പഴയ ബസ്റ്റാന്റ് പരിസരത്ത് നല്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. സി.പി.എമ്മുകാരന് തുപ്പിയത് എന്റെ കുപ്പായത്തിലല്ല. തലശ്ശേരിയുടെ ആത്മാഭിമാനത്തിന്റെ മുഖത്താണെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്റെ പേരിലാണ് എന്നെ തുപ്പുന്നതെങ്കില് ആദ്യം സി.പി.എം പ്രവര്ത്തകന് തുപ്പേണ്ടത് പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത ബിമന്‍ ബസുവിനെയാണ്. ഡി.സി.സി പ്രസിഡണ്ടായിരുന്ന സഖാവ് ടി.കെ ഹംസ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നപ്പോള്‍ ഏതെങ്കിലും കോണ്ഗ്രസുകാരന് ഹംസക്ക് നേരെ തുപ്പിയിട്ടുണ്ടോ. കെ.ടി ജലില്‍ ലീഗ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നപ്പോള്‍ ഏതെങ്കിലും മുസ്ലീംലീഗ് പ്രവര്ത്തകന് ജലിലിന്റെ മേല്‍ തുപ്പിയിട്ടുണ്ടോ.
മലപ്പുറത്തെ ലീഗുകാര്‍ തുപ്പാന്‍ തീരുമാനിച്ചാല്‍ ജലില്‍ ഒലിച്ച് പോകുമെന്നും അബ്ദുല്ലക്കുട്ടി ഓര്‍മ്മിപ്പിച്ചു. തലശ്ശേരിയില്‍ ഇത്തവണ യു.ഡി.എഫ് വിജയിക്കും. വിജയിച്ചാല്‍ ആദ്യം ചെയ്യുന്നത് തലശ്ശേരിയില്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പിലെ കൃത്രിമത്തെക്കുറിച്ചുള്ള നിയമ പോരാട്ടമായിരിക്കുമെന്നും അബ്ദുല്ലക്കുട്ടി കൂട്ടിച്ചേര്‍ത്തു. വി.ജലീല്‍ അധ്യക്ഷനായി. അഡ്വ.കെ.എ ലത്തീഫ് സംസാരിച്ചു. പി.പി ഖാലിദ്, എ.പി മഹമൂദ്, സി.കെ.പി മമ്മു, റഹ്ദാദ് മൂഴിക്കര തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."