ഏകസിവില്‍ കോഡ് നടപ്പിലാക്കരുത്: ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ
കായംകുളം: രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ ജനറല്‍ സെക്രട്ടറി കെ ജലാലുദ്ദീന്‍ മൗലവി. കായംകുളം നൂറുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ തെക്കന്‍ മേഖലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ രാജ്യത്ത് ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. മുസ്ലിം വ്യക്തി നിയമം ഇല്ലാതാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ ശക്തമായി എതിര്‍ക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ വജ്രജൂബിലി ആഘോഷങ്ങളുടെ ജില്ലാതല സമ്മേളനം നവംബര്‍ 8 ന് കായംകുളത്ത് വെച്ച് നടത്താനും യോഗം തീരുമാനിച്ചു. വികസ്വരതയുടെ കര്‍മ്മശാസ്ത്രം, ഏകസിവില്‍കോഡും ഇന്ത്യന്‍ ന്യൂനപക്ഷങ്ങളും എന്ന വിഷയങ്ങളില്‍ സെമിനാര്‍, ഇസ്ലാം മാനവികതയുടെ സന്ദേശം എന്ന പ്രമേയത്തില്‍ പൊതുസമ്മേളനം എന്നിവയും അന്ന് നടക്കും. യോഗത്തില്‍ എ. സ്വാലിഹ് മൗലവി അധ്യക്ഷത വഹിച്ചു. കെ.എം.വൈ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മാങ്കാംകുഴി, അബ്ദുള്ളാമൗലവി, എ.ആര്. താജുദ്ദീന് മൗലവി, ഇഖ്ബാല്‍ മൗലവി മാന്നാര്‍, ഹാമിദ്ഖാന് ബാഖവി, കെ.പി ഹുസൈന് മൗലവി, മഹ്മൂദ് മൗലവി, എസ്.കെ നസീര്‍, പൂക്കുഞ്ഞ് കോട്ടപ്പുറം, എസ് മുജീബ് റഹ്മാന്, കബീര്‍ മുസ്ലിയാര്, ടി.എം ഹനീഫ മൗലവി, ഇ അബ്ദുല്‍കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."