കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി യൂനിയന്‍ ആസ്ഥാനമന്ദിര ഉദ്ഘാടനം 16ന് നടക്കും
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി എസ്.എന്‍.ഡി.പി.യൂണിയന്‍ പണികഴിപ്പിച്ച ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം 16 ന് ഉച്ചയ്ക്ക് 2 ന് മാധവാ ജംഗ്ഷന് പടിഞ്ഞാറ് വശമുള്ള ആശിര്‍വാദ് ഗ്രൗണ്ടില്‍ നടക്കുന്ന മഹാസമ്മേളനത്തില്‍ വച്ച് എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.
യൂനിയന്‍ പ്രസിഡന്റ് കെ.അശോക പണിയ്ക്കര്‍ അധ്യക്ഷത വഹിയ്ക്കും. യൂണിയന്‍ ആഡിറ്റോറിയവും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂണിയന്‍ ഓഫീസിന്റേയും ലീലാമൃതം രണ്ടാം ഭാഗത്തിന്റെ യൂണിയന്‍ തല ഉദ്ഘാടനവും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശനും വനിതാ സംഘം ആഫീസ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ ഉദ്ഘാടനം വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥനും യൂത്ത് മൂവ്‌മെന്റ് ആഫീസ് ഉദ്ഘാടനവും സ്‌കോളര്‍ഷിപ്പ് വിതരണവും യോഗം അസി.സെക്രട്ടറി പി.റ്റി മന്മഥനും നിര്‍വഹിയ്ക്കും.
മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രൊഫ.സുധാ സുശീലന്‍, സി.പി.എം ജില്ലാ കമ്മറ്റി അംഗം എം.സത്യപാലന്‍, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.സോമന്‍, ജില്ലാ പഞ്ചാ. മുന്‍ .വൈസ് പ്രസി.തമ്പി മേട്ടുതറ, ബി.ഡി.ജെ.എസ് നിയോ. മണ്ഡലം പ്രസി.എം.സോമന്‍, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി റവ.ഫാ.പ്രവീണ്‍ ജോണ്‍ മാത്യൂസ്, കെപി.എം.എസ് സംസ്ഥാന കമ്മറ്റി അംഗം വി.സി.ശിവന്‍, താമല്ലാക്കല്‍ ഹിദായത്തുള്‍ ഇസ്ലാം സംഘം എച്ച് എ.അഹമ്മദ് സഖാഫി ഹത്തീബ്, ഐ.ഒ.ബി.മാനേജര്‍ ഗോപകുമാര്‍, എസ്.എന്‍.ഡി.പി.യൂണിയന്‍ പ്രസിഡന്റുമാരായ സുഭാഷ് വാസു, എസ്.സലികുമാര്‍, വേലന്‍ചിറ സുകുമാരന്‍, അഡ്വ.സിനില്‍ മുണ്ടപ്പള്ളി, സോമരാജന്‍, ഡോ.എ.വി.ആനന്ദരാജ്, യൂണിയന്‍ സെക്രട്ടറിമാരായ സുരേഷ് ബാബു, എന്‍.അശോകന്‍, പ്രദീപ് ലാല്‍, കാര്‍ത്തികപ്പള്ളി യൂണിയന്‍ കൗണ്‍സിലര്‍മാരായ പൂപ്പള്ളി മുരളി ,പി.ശ്രീധരന്‍, റ്റി.മുരളി, വി.ചന്ദ്രന്‍ ,സതീഷ് വടകര, യൂണിയന്‍ പഞ്ചായത്തംഗം വി.മുരളീധരന്‍, മുന്‍ യോഗം കൗണ്‍സിലര്‍മാരായ പ്രൊഫ.സി.എം.ലോഹിതന്‍, എം.ഡി.ഷാജി ബോണ്‍സലെ, സി.സുഭാഷ്, ദിലീപ്.സി. മൂലയില്‍, യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് സുവിന്‍ സുന്ദര്‍, സെക്രട്ടറി ദിനു വാലുപറമ്പില്‍, വനിതാ സംഘം യൂണി. പ്രസിഡന്റ് സുരബാല, സെക്രട്ടറി ലേഖാ മനോജ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിയന്‍ പ്രസി.എം.സഹദേവന്‍ എന്നിവര്‍ പ്രസംഗിയ്ക്കും.
യൂനിയന്‍ സെക്രട്ടറി അഡ്വ.ആര്‍.രാജേഷ് ചന്ദ്രന്‍ സ്വാഗതവും യൂണിയന്‍ വൈസ് പ്രസി.ഡോ.ബി.സുരേഷ് കുമാര്‍ നന്ദിയും പറയും.
50 കോടി രൂപയുടെ മൈക്രോ ഫിനാന്‍സ് വിതരണം, സ്‌കോളര്‍ഷിപ്പ് വിതരണം, ശ്രീനാരായണ ലീലാമൃതം രണ്ടാം ഭാഗം യൂണിയന്‍ തല ഉദ്ഘാടനം, ക്യാഷ് അവാര്‍ഡ് വിതരണം, ചികിത്സാ സഹായ വിതരണം, മുന്‍കാല ശാഖാ ഭാരവാഹികളെ ആദരിയ്ക്കല്‍, വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിയ്ക്കല്‍ എന്നിവയും ഉദ്ഘാടനത്തിന്റെ ഭാഗമായി നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."