HOME
DETAILS
MAL
തലമുടി ദാനപരിപാടി സംഘടിപ്പിച്ചു
backup
October 12 2016 | 16:10 PM
ആലപ്പുഴ: കാന്‍സര്‍ രോഗികളായ വനിതകള്‍ക്ക് വിഗ് നിര്മ്മിച്ചുകൊടുക്കുന്നതിന്റെ ഭാഗമായി തലമുടി ദാനപരിപാടി സംഘടിപ്പിച്ചു. ലോക പെണ്‍കുട്ടികളുടെ ദിനമായ ഒക്ടോബര്‍ 11ന് ആരോഗ്യ- പരിസ്ഥിതി- ജീവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൃപയായിരുന്നു വേറിട്ട പരിപാടി നടത്തിയത്. ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തുളള സിഡാം ഹാളില്‍ നടന്ന പരിപാടി അമ്പലപ്പുഴ തഹസില്‍ദാര്‍ ആശ സി എബ്രഹാം ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് അഡ്വ. പ്രദീപ് കൂട്ടാല അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി സര്‍ഗ്ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം മുഖ്യ അതിഥിയായിരുന്നു.
പത്ത് വിദ്യാര്‍ത്ഥിനികളും ഏഴ് വനിതകളുമടക്കം പതിനേഴ് പേര് തലമുടി ദാനം ചെയ്തു. ദേവന്. പി. വണ്ടാനം, യു അഹമ്മദ് കബീര്‍, ഹസന്. എം. പൈങ്ങാമഠം, ഒ. ജെ ഷാജി, എസ് നഹാസ്, ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."