ജനകീയ മെഡിക്കല്‍ സ്‌റ്റോറുമായി പി കൃഷ്ണപിള്ള സ്മാരകട്രസ്റ്റ്
മണ്ണഞ്ചേരി :സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന ജനകീയമെഡിക്കല്‍ സ്റ്റോറുമായി പി.കൃഷ്ണപിള്ള സ്മാരകട്രസ്റ്റ് രംഗത്ത്. നാലുവര്‍ഷമായി രോഗിപരിചരണവുമായി മണ്ണഞ്ചേരി പഞ്ചായത്തുപ്രദേശത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് പി.കൃഷ്ണപിള്ള സ്മാരകട്രസ്റ്റ്.ജര്‍മ്മന്‍ നിര്‍മ്മിത ഉപകരണങ്ങളുടെ സാങ്കേദികസഹായത്തോടെയുള്ള ജനകീയലാബോറട്ടറിയും സംഘടന നടത്തിവരുന്നുണ്ട്.എട്ടുമാസമായി മണ്ണഞ്ചേരി അടിവാരത്ത് പ്രവര്‍ത്തിക്കുന്ന ജനകീയലാബ് അന്‍പത് ലക്ഷത്തോളം രൂപയുടെ പരിശോദനാസബ്‌സിഡി ഇതിനകം നല്‍കിയതായി സംഘാടകര്‍ പറഞ്ഞു.ആരോഗ്യരംഗത്ത് ഏറ്റവുംകൂടുതല്‍ ചൂഷണം നടത്തുന്ന മേഖലയാണ് മരുന്നുവില്‍പ്പനരംഗം.
ഇവിടെ സാധാരണക്കാരെ സഹായിക്കാനാണ് ജനകീയമെഡിക്കല്‍ സ്റ്റോറിലൂടെ ട്രസ്റ്റ് ലക്ഷ്യവയ്ക്കുന്നത്.10 മുതല്‍ 70 ശതമാനംവരെ വിലക്കുറവിലാകും ഇവിടെ മരുന്നുകളുടെ വിപണനംനടത്തുക.
ജനറിക് മരുന്നുകള്‍ക്ക് 70 ശതമാനത്തിന് മുകളില്‍ വിലക്കുറവുനല്‍കാന്‍ കഴിയുമെന്നും ട്രസ്റ്റുഭാരവാഹികള്‍ പറഞ്ഞു.മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി കിടപ്പുരോഗികള്‍ക്ക് ഉപകരിക്കുന്ന ഉപകരണക്കിറ്റ് വിതരണം ഒക്ടോബര്‍ 14 ന് എ.എം.ആരീഫ് എം.എല്‍.എ നിര്‍വ്വഹിക്കും. കലവൂര്‍ഹയര്‍സെക്കന്ററി സ്‌കൂളിലെ 9 -ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രക്തപരിശോധനയും പി.കൃഷ്ണപിള്ള സ്മാരകട്രസ്റ്റ് നടത്തി.
ജനകീയമെഡിക്കല്‍ സ്റ്റോര്‍ സംസ്ഥാനധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഒക്ടോബര്‍ 16 വൈകുന്നേരം 5 ന് കലവൂരില്‍ നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളായ അഡ്വ.ആര്‍.റിയാസ്,സുധൂഷ്ദാസ്,ഡോ.ബിന്ദുഅനില്‍,വിനീതന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."