കൊയ്യാന്‍ പാകമായ നെല്ല് കരിഞ്ഞുണങ്ങി; കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടം
അമ്പലപ്പുഴ: കൊയ്യാന്‍പാകമായ നെല്ല് കരിഞ്ഞുണങ്ങി. കാര്‍ഷിക മേഖലയില്‍ കോടികളുടെ നഷ്ടം. പുറക്കാട് കരിനില കാര്‍ഷിക മേഖലയിലാണ് കര്‍ഷകരെ ആത്മഹത്യയുടെ വക്കിലെത്തിച്ച ഈ ദുരന്തമുണ്ടായത്. പുറക്കാട്, ഇല്ലിച്ചറി, നാലുചിറ, വടക്ക് ഗ്രേസിംഗ് ബ്ലോക്ക് എന്നിവിടങ്ങളിലായി 450 ഓളം ഹെക്ടറിലാണ് കൃഷിനാശമുണ്ടായിരിക്കുന്നത്. ഒക്‌ടോബര്‍ 20ന് കൊയ്ത്ത് ആരംഭിക്കാനിരിക്കെയാണ് 110 ദിവസം പ്രായമായ നെല്ല് കരിഞ്ഞുണങ്ങിയത്. ഒരേക്കറിന് മുപ്പതിനായിരം രൂപാവരെ ചെലവിട്ടാണ് കര്‍ഷകര്‍ കൃഷി നടത്തിയത്. 9 പാടശേഖരങ്ങളിലായി കൃഷി നശിച്ചതോടെ കോടികളുടെ നഷ്ടമാണ് കരിനിലകാര്‍ഷഇക മേഖലയില്‍ ഉണ്ടായിരിക്കുന്നത്. 85 ദിവസം വരെ പ്രായമായപ്പോഴും നെല്ലിന് കുഴപ്പമില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. പിന്നീട് മഴ ലഭിക്കാതായതോടെയാണ് കൃഷി നശിക്കാന്‍ തുടങ്ങിയത്. കരിനില മേഖലയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഈ രീതിയില്‍ കൃഷിനശിക്കുന്നതെന്നും കര്‍ഷകര്‍ പറയുന്നു. ഇതോടെ ഇവിടുത്തെ നെല്ല് സംഭരിക്കാന്‍ സിവില്‍ സപ്ലൈസ് തയ്യാറാകില്ല എന്നാണ് കര്‍ഷകരുടെ ആശങ്ക. ഇനിയിത് കാലിത്തീറ്റക്കു മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. ഒന്നരമാസമായി മഴയില്ലാത്തതുമൂലം വെളളം കിട്ടാതെതവന്നതാണ് കൃഷി ഇത്രയേറെ നശിക്കാന്‍ കാരണമായത്. ഈ സാഹചര്യത്തില്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."