HOME
DETAILS

തൃക്കാക്കരയില്‍ സി.പി.എമ്മില്‍ നിന്നും വീണ്ടും കൊഴിഞ്ഞുപോക്ക്

  
backup
October 12 2016 | 16:10 PM

%e0%b4%a4%e0%b5%83%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae


കാക്കനാട്: തൃക്കാക്കരയില്‍ സി.പി.എമ്മില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് അവസാനിക്കുന്നില്ല. തൃക്കാക്കര വെസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമായ കെ.കെ ഗോപകുമാറാണ് രാജിവച്ച് സി.പി.ഐയില്‍ ചേരാന്‍ തീരുമാനിച്ചത്. രാജിക്കത്ത് വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എന്‍.പി ഷണ്‍മുഖന് സമര്‍പ്പിച്ചു.
29 വര്‍ഷമായി പാര്‍ട്ടി അംഗമായി തുടരുന്ന ഗോപകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി ലോക്കല്‍ കമ്മിറ്റിയംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഏരിയാ കമ്മിറ്റിയിലെയും ലോക്കല്‍ കമ്മിറ്റിയിലെയും നേതാക്കള്‍ തുടര്‍ന്നുപോരുന്ന തെറ്റായ നയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണു പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇനി സി.പി.ഐയില്‍ ചേരാനാണു തീരുമാനമെന്നും ഇക്കാര്യത്തില്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയതായും മുന്‍ കര്‍ഷകസംഘം തൃക്കാക്കര വെസ്റ്റ് വില്ലേജ് സെക്രട്ടറിയുമായിരുന്ന ഗോപകുമാര്‍ പറഞ്ഞു.
തൃക്കാക്കര മുന്‍സിപ്പാലിറ്റിയിലെ 22ാം ഡിവിഷനില്‍ സ്ഥാനാര്‍ഥിയായിരുന്ന തന്നെ പല നേതാക്കളും ഇടപെട്ടു പ്രവര്‍ത്തിച്ച് തോല്‍പ്പിച്ചു. താന്‍ മത്സരിച്ച വാര്‍ഡിലെ പ്രധാനപ്പെട്ട നേതാക്കളും ആരും തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലൊന്നും തന്നെ പങ്കെടുത്തിരുന്നില്ല.
ഒന്നരമാസം മുന്‍പ് ഗോപകുമാറിന്റെ മകളും ബാലസംഘം മുന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയുമായിരുന്ന കീര്‍ത്തി സി.പി.ഐയില്‍ ചേര്‍ന്നിരുന്നത് വിവാദമായിരുന്നു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവിധ കാലങ്ങളില്‍ സി.പി.എം പുറത്താക്കിയവരെയുള്‍പ്പെടെ വിവിധ പാര്‍ട്ടികളിലെ നിരവധി ആളുകള്‍ക്ക് സി.പി.ഐ അംഗത്വം നല്‍കുന്നതിനായി കാക്കനാട് ജങ്ഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വച്ചായിരുന്നു കീര്‍ത്തിയും അംഗത്വം സ്വീകരിച്ചരുന്നത്. കൂടാതെ ഗോപകുമാറിന്റെ വീടിനടുത്ത് സി.പി.ഐ ബ്രാഞ്ച് കമ്മിറ്റിയും രൂപീകരിച്ചു.
ഇദ്ദേഹത്തിന്റെ ബന്ധുക്കളായിരുന്നു അന്നത്തെ ബ്രഞ്ച് കമ്മിറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുത്തവരില്‍ ഏറെയും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 days ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 days ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 days ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 days ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 days ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 days ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  3 days ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  3 days ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  3 days ago