HOME
DETAILS

വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ കൊച്ചിയില്‍ 'അക്ഷരദീപം' പദ്ധതിയുമായി എം.എല്‍.എ

  
backup
October 12 2016 | 16:10 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%b5%e0%b4%be%e0%b4%b0%e0%b4%82-%e0%b4%89%e0%b4%af%e0%b4%b0-2


മട്ടാഞ്ചേരി: കൊച്ചി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ 'അക്ഷരദീപം' പദ്ധതി നടപ്പാക്കുന്നു. കൊച്ചി എം.എല്‍.എ കെ.ജെ മാക്‌സിയുടെ നേതൃത്വത്തില്‍ നടക്കുന്ന പദ്ധതിയിലൂടെ
60 സ്‌കൂളുകളിലെ 26,000 കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. എല്‍.കെ.ജി മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ഥികളെയാണു പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. സിലബസിനെ ശക്തിപ്പെടുത്തിയും പൊതു അറിവ് കുട്ടികളിലേക്ക് എത്തിച്ചും തനിക്ക് ചുറ്റും നടക്കുന്ന സത്യവും മിഥ്യയും തിരിച്ചറിയാന്‍ പദ്ധതി കുട്ടികള്‍ക്ക് അവസരം നല്‍കും.
പദ്ധതിയുടെ ആദ്യഘട്ടമായി മനശാസ്ത്രജ്ഞരുടെ പിന്‍ബലത്തില്‍ തയ്യാറാക്കിയ കൈപുസ്തകം രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യും. കുട്ടികളെ തിരിച്ചറിയേണ്ട ആവശ്യകത രക്ഷിതാക്കളെ ഓര്‍മ്മപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം .ലളിതമായ ഭാഷയില്‍ എളുപ്പം മനസ്സിലാക്കത്തക്ക വിധത്തിലാണ് പുസ്തകം.
ഇതിന്റെ പ്രകാശനം വെള്ളിയാഴ്ച തോപ്പുംപടി ഔവര്‍ ലേഡീസ് സ്‌ക്കൂളില്‍ നടക്കും. നവംബര്‍ ആദ്യവാരത്തില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്തും. മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 23 പുസ്തകം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യും. മാസങ്ങള്‍ക്കു ശേഷം ഇതില്‍ നിന്നും പൊതു പരീക്ഷ നടത്തും. ചെറുപ്പത്തിലെ പൊതു പരീക്ഷകളെ നേരിടാനുള്ള ശേഷി കുട്ടികളില്‍ വര്‍ദ്ധപ്പിക്കുവാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കൊ അധ്യാപകര്‍ക്കൊ അധിക സമ്മര്‍ദ്ദമുണ്ടാവില്ലെന്നും എം.എല്‍.എ.പറഞ്ഞു.
മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കും. നല്ല വിജയം കാഴ്ചവെക്കുന്ന സ്‌കൂളിനെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കും എല്‍.പി., യു.പി. ഹൈസ്‌കൂള്‍ വിഭാഗങ്ങളായി തിരിച്ച് പുരസ്‌കാരം നല്‍കും.
ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാമതെത്തുന്ന സ്‌കൂളിന് 10 ലക്ഷം രൂപയും.യു.പി, എല്‍.പി സ്‌കൂളുകള്‍ക്ക് യഥാക്രമം അഞ്ച്, മൂന്ന് ലക്ഷം രൂപ വീതം സമ്മാനം നല്‍കും. രണ്ട്, മൂന്ന്,നാല്,അഞ്ച് സ്ഥാനക്കാര്‍ക്കും സമ്മാനം നല്‍കും
ഓരോ വര്‍ഷവും മികച്ച അധ്യാപകര്‍, നോണ്‍ ടീച്ചേഴ്‌സ് സ്റ്റാഫ് ,മാനേജ്‌മെന്റ്, പി.ടി.എ, എം.പി.ടി.എ,പാചകക്കാരി തുടങ്ങിയവര്‍ക്കും പുരസ്‌കാരം നല്‍കും. കുട്ടികള്‍ക്ക് പോഷക സമൃദ്ധമായ ഉച്ചയൂണ്, കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും കൗണ്‍സിലിംഗും, സാജന്യ ഇന്‍ഷുറന്‍സ്, ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണം എന്നിവയും പദ്ധതി വിഭാവനം ചെയ്യുന്നു. എം.എല്‍.എ ചെയര്‍മാനും, കലക്ടര്‍ ജനറല്‍ കണ്‍വീനറും വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ ഡെപ്യൂട്ടി കണ്‍വീനര്‍ ആയുള്ള കമ്മറ്റിക്കാണ് നടത്തിപ്പ് ചുമതല. വാര്‍ത്താ സമ്മേളനത്തില്‍ എം.എല്‍.എയെ കൂടാതെ ബെന്നി പനയ്ക്കല്‍, സി.കെ നസീര്‍, സി.എസ് ഗിരീഷ് എന്നിവരും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ പ്രചരണത്തിൽ വഞ്ചിതരാകരുത്; ഇന്ന് നടക്കുന്ന ആദർശ സമ്മേളനം വിജയിപ്പിക്കുക:  ജിഫ്രി  മുത്തുക്കോയ തങ്ങൾ 

organization
  •  a month ago
No Image

ഇസ്‌റാഈല്‍ സൈനികര്‍ക്ക് നേരെ വീണ്ടും ഹിസ്ബുല്ലയുടെ അറ്റാക്ക്;  ആറ് സൈനികര്‍ കൊല്ലപ്പെട്ടു

International
  •  a month ago
No Image

'സരിന്‍ പാലക്കാടിന്റെ മഹാഭാഗ്യം; ജനസേവനത്തിനായി ജോലി രാജിവച്ച ഉത്തമനായ ചെറുപ്പക്കാരന്‍'; പുകഴ്ത്തി ഇ.പി

Kerala
  •  a month ago
No Image

ആറാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളിലെ കിണറ്റില്‍ വീണു; ആശുപത്രിയില്‍ ചികിത്സയില്‍

Kerala
  •  a month ago
No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago