സംസ്ഥാനത്തെ 23 നഗരസഭകള്‍ക്കും 107 ഗ്രാമ പഞ്ചായത്തുകള്‍ക്കും ഈ വര്‍ഷം ലോക ബാങ്ക് ധനസഹായം ലഭിക്കില്ല
കാക്കനാട്: ലോക ബാങ്കിന്റെ സഹായത്തോടെ കേരള സര്‍ക്കാരിന്റെ തദ്ദേശ മിത്രം വഴി (കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് സെലിവറി പ്രോജക്റ്റ് ) കേരളത്തിലെ മുന്‍സിപ്പാലിറ്റികള്‍ക്കും, ഗ്രാമ പഞ്ചായത്തുകള്‍ക്കും സര്‍വ്വീസ് ഡെലിവറി മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്‍കിയ ഫണ്ട് വിനിയോഗം നടത്താത്ത സംസ്ഥാനത്തെ 23 നഗരസഭകള്‍ക്കും 107 ഗ്രാമ പഞ്ചായത്തുകള്‍ക്കും ഈ വര്‍ഷം ധനസഹായം ലഭിക്കില്ല.
2011-2012 കാലയളവില്‍ തുടങ്ങിയ പദ്ധതിയാണിത്. ആസൂത്രണം, ബജറ്റിങ്, പദ്ധതി നിര്‍മാണം, സേവനം, അക്കൗണ്ടിങ്, ഓഡിറ്റിങ്, സുതാര്യത തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും പണം അനുവദിക്കുന്നത്.അനുവദിച്ച തുകയുടെ 80 ശതമാനത്തിനുമുകളില്‍ ഫണ്ട് വിനിയോഗിക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ക്കാണ് തുടര്‍സഹായം നിലയ്ക്കുക.
ഈ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളില്‍ ഇതുമൂലം ആനുപാതിക കുറവുണ്ടാകും. പദ്ധതികള്‍ക്ക് മുന്‍വര്‍ഷം അനുവദിച്ച തുക ചെലവഴിച്ചതിന്റെ അനുപാതത്തിലാണ് പിറ്റേ വര്‍ഷം ലോകബാങ്ക് സഹായം നല്‍കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തീകരിച്ച വിവിധ നിര്‍മാണ പ്രവൃത്തികളുടെ തുടര്‍ പ്രവര്‍ത്തനത്തെ ഫണ്ട് നിലച്ചത് കാര്യമായി ബാധിക്കും. മുന്‍വര്‍ഷങ്ങളില്‍ പൂര്‍ത്തിയാകാത്തതോ, തുടങ്ങാത്തതോ ആയ പദ്ധതികള്‍ സ്പില്‍ ഓവറില്‍പ്പെടുത്തി അടുത്തവര്‍ഷത്തെ പ്രൊജക്ടില്‍ ഇതിന്റെ തുകയും ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അനുവദിക്കുന്ന തുകയുടെ മിനിമമെങ്കിലും ചെലവാക്കാതിരുന്നാല്‍ ഈ ഇളവ് ഇനി ലഭിക്കില്ല. 80 ശതമാനത്തില്‍ താഴെ തുക ചെലവഴിച്ച തദ്ദേശസ്ഥാപനങ്ങള്‍ എന്ന നിലയിലാണ് ലോക ബാങ്ക് സഹായത്തില്‍നിന്നും 130 തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 28 നാണ് ആ വര്‍ഷം യോഗ്യത നേടിയ പഞ്ചായത്തുകള്‍ക്കും, മുനിസിപ്പാലിറ്റികള്‍ക്കും ഫണ്ട് നല്‍കിയത്.
വികസന ഫണ്ടുകളുടെ ചിലവ് കണക്കുകളും, ഓഡിറ്റ് റിപ്പോര്‍ട്ടും സമര്‍പ്പിക്കുവാന്‍ 2015 ഡിസംബര്‍ 20 വരെ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ വിചാരിച്ച രീതിയില്‍ ആകാത്തതിനാല്‍ കണക്കുകള്‍ സമര്‍പ്പിക്കുവാന്‍ 2016 മാര്‍ച്ച് 30 വരെ പഞ്ചായത്തുകള്‍ക്കും മുന്‍സിപ്പാലിറ്റികള്‍ക്കും സമയം നീട്ടി നല്‍കുകയും ചെയ്തു. കൂടാതെ അപ്പീല്‍ നല്‍കുവാനുള്ള സമയവും നല്‍കി. എന്നിട്ടും 80 ശതമാനം ഫണ്ട് വികസന ഫണ്ടുകള്‍ ചിലവഴിക്കാന്‍ കഴിയാത്ത പഞ്ചായത്തുകളേയും, മുന്‍സിപ്പാലിറ്റികളേയുമാണ് അയോഗ്യതയാക്കിയത്.
തിരുവനന്തപുരം 4, കൊല്ലം 7, പത്തനംതിട്ട 8, ആലപ്പുഴ 13, കോട്ടയം 6, ഇടുക്കി 13, എറണാകുളം 6, തൃശ്ശൂര്‍ 5, പാലക്കാട് 13, മലപ്പുറം 14, കോഴിക്കോട് 7, വയനാട് 6, കണ്ണൂര്‍ 1, കാസര്‍കോട് 4, എന്നിങ്ങനെയാണ് ഓരോ ജില്ലയിലും പുറത്തായ ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണം.
പുറത്തായ നഗരസഭകള്‍: തിരുവനന്തപുരം ജില്ല വര്‍ക്കല. ആലപ്പുഴ ചെങ്ങന്നൂര്‍, മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട്. എറണാകുളംതൃക്കാക്കര, ഏലൂര്‍. തൃശ്ശൂര്‍ ഇരിങ്ങാലക്കുട. പാലക്കാട്ഒറ്റപ്പാലം, ഷൊറണൂര്‍, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി. മലപ്പുറം പൊന്നാനി, മലപ്പുറം. കോഴിക്കോട് വടകര, കൊടുവള്ളി. വയനാട് മാനന്തവാടി. കണ്ണൂര്‍ കൂത്തുപറമ്പ്, തലശ്ശേരി, ശ്രീകണ്ഠപുരം, ഇരിട്ടി. കാസര്‍കോട് കാസര്‍കോട്, നീലേശ്വരം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ വരുന്ന റോഡ് ടാറിങ്, കെട്ടിട നിര്‍മാണം തുടങ്ങിയ പ്രവൃത്തികള്‍ ഈ തുകകൊണ്ടാണ് ചെയ്തുവരുന്നത്. സഹായം ലഭ്യമാവാതെ വരുന്ന ഗ്രാമപഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും പണിപൂര്‍ത്തിയായ പ്രവൃത്തികളുടെ ബില്‍തുക അനുവദിക്കാന്‍ കഴിയാത്തതുമൂലം നിയമപ്രശ്‌നങ്ങളും ഉണ്ടാകും.
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ കീഴില്‍ തദ്ദേശ മിത്രം, പ്രൊജക്റ്റ് മനേജ്‌മെന്റ് യൂണിറ്റ്, തിരുവനന്തപുരം വഴുതക്കാടാണ് ഓഫിസ് സ്ഥിതിചെയ്യുന്നത്. ഓരോ ജില്ലകളിലും അതാത് ജില്ലാ പ്ലാനിംങ് ഓഫിസില്‍ തദ്ദേശ മിത്രം ജില്ലാ കോര്‍ഡിനേറ്റര്‍മാരേയും, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍മാരേയും നിയമിച്ചിട്ടുണ്ട്.കേരള സര്‍ക്കാരിന്റെ തദ്ദേശ മിത്രം ംംം.സഹഴറെുശ.ീൃഴ എന്ന വെബ് സെറ്റില്‍ വിശദ വിവരങ്ങള്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."