വാഹനമിടിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ കലക്ടര്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലാക്കി
ആലുവ: ദേശീയപാത ബൈപാസില്‍ അജ്ഞാത വാഹനമിടിച്ച് ഗുരുതരാവസ്ഥയില്‍ കിടന്ന യുവാവിനെ എറണാകുളം കലക്ടര്‍ സ്വന്തം വാഹനത്തില്‍ ആശുപത്രിയിലാക്കി. എയര്‍ ഇന്ത്യാ ജീവനക്കാരന്‍ പ്രമോദാ(31) ണു വാഹനമിടിച്ച് ചോര വാര്‍ന്ന നിലയില്‍ ആരും രക്ഷപെടുത്താനില്ലാതെ റോഡരികില്‍ കിടന്നിരുന്നത്.
രാത്രി 10 മണിയോടെ തൃശൂരില്‍ നിന്നും ഔദ്യോദിക വാഹനത്തിന്‍ എറണാകുളത്തേക്കു വരികയായിരുന്ന കലക്ടര്‍ മുഹമ്മദ് സഫീറുള്ളയാണ് യുവാവിന്റെ രക്ഷകനായത്. അജ്ഞാത വാഹനമിടിച്ച് റോഡരികില്‍ ചോര വാര്‍ന്ന നിലയില്‍ ആയിരുന്നു യുവാവ്. ഉടനെ കുടുംബത്തെ റോഡരികിലിറക്കി കലക്ടറും ഗണ്‍മാനും ചേര്‍ന്ന് യുവാവിനെ കാറില്‍ കയറ്റി തൊട്ടടുത്ത് കാരോത്തുകുഴി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് ഗുരുതര പരുക്കേറ്റ യുവാവ് തീവ്രപരിചരണ വിഭാഗത്തിലാണ്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വരുന്ന വഴിയാണ് പ്രമോദിന്റെ ബൈക്കില്‍ അജ്ഞാത വാഹനമിടിച്ചത്. അപകടത്തില്‍പെട്ട യുവാവിനെ മറ്റുവാഹനയാത്രക്കാര്‍ പലരും കണ്ടെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."