കേരള ബ്രാഹ്മണസഭ സംസ്ഥാന സമ്മേളനം
കോട്ടയം: കേരള ബ്രാഹ്മണസഭ 46-ാം സംസ്ഥാന സമ്മേളനവും വാര്‍ഷിക പൊതുയോഗവും 15, 16 തീയതികളില്‍ കോട്ടയത്ത് നടക്കും. 15ന് രാവിലെ ബ്രാഹ്മണസമൂഹമഠം ഹാളില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും.
എന്‍ രംഗനാഥന് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കുമ്മനം രാജശേഖരന് മുഖ്യപ്രഭാഷണം നടത്തും. 11ന് കലാമത്സരങ്ങളും വൈകുന്നേരം 4ന് സാംസ്ക്കാരിക മേള സമാപനവും നടക്കും. കരിമ്പുഴ രാമന് അദ്ധ്യക്ഷത വഹിക്കുന്ന യോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 6ന് സോപാനസംഗീതവും 6.30ന് തരംഗും നടക്കും.
16ന് രാവിലെ 9ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ ചേരുന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംഘടന സംസ്ഥാന പ്രസിഡന്റ് കരിമ്പുഴ രാമന് അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 1.30ന് ചേരുന്ന വനിതാ യുവജന പ്രതിനിധി സമ്മേളനം നഗരസഭാദ്ധ്യക്ഷ പി.ആര് സോന ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 4ന് ബ്രാഹ്മണസമൂഹമഠം ഹാളില്‍ ചേരുന്ന സമാപന സമ്മേനം മന്ത്രി ഇ.പി ജയരാജന് ഉദ്ഘാടനം ചെയ്യും. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ എന്‍ വി ശിവരാമകൃഷ്ണന്, കരിമ്പുഴ രാമന്, കെ.വി വാസുദേവന്‍, കെ.സി കൃഷ്ണമൂര്‍ത്തി, പി.വി രാമനാഥന്, സച്ചിദാനന്ദന്, ജി സുബാഷ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."