സ്വയംപര്യാപ്ത ഗ്രാമം പദ്ധതി: കുറ്റക്കാരെ പൊലിസ് സംരക്ഷിക്കുന്നതായി ആക്ഷേപം
തൊടുപുഴ: ജില്ലയിലെ 12 ഓളം ഹരിജന്‍ കോളനികളെ സ്വയംപര്യാപ്ത ഗ്രാമമായി മാറ്റുന്ന പദ്ധതി അട്ടിമറിച്ച വരെ പൊലിസ് സംരക്ഷിക്കുന്നതായി ആക്ഷേപമുയരുന്നു. 2012 ല്‍ ആണ് അന്നത്തെ സര്‍ക്കാര്‍ ജില്ലയിലെ വിവിധ എസ് സി കോളനികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ കോളനി ഒന്നിന് ഒരു കോടി വീതം അനുവദിച്ച് ഉത്തരവായത്. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീക്കിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. 10 അടി വീതിയില്‍ കോണ്‍ക്രീറ്റ് റോഡുകള്‍, കുടിവെള്ളമെത്തിക്കല്‍ , കലുങ്ക് നിര്‍മാണം എന്നിവക്കാണ് തുക അനുവദിച്ചത് എന്നാല്‍ മേല്‍ ഫണ്ടുകള്‍ നാമമാത്രമായി ഉപയോഗിച്ച് കോടികള്‍ തട്ടിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി കേസെടുത്തത്. മുള്ളരിങ്ങാട്, രാജ്യകമാരി, നെടുങ്കണ്ടം, മൂന്നാര്‍, കട്ടപ്പന, പെരുവന്താനം, കുളമാവ്, വള്ളക്കടവ് മാട്ടുപ്പെട്ടി, രാജകുമാരി എന്നീ കോളനികളിലാണ് അഴിമതി കണ്ടെത്തിയത്. രണ്ട് കോളനികളില്‍ കൂടി അമ്പേഷണം നടന്നു വരികയാണ്.
കരാറുകാര്‍, ജില്ലാ എസ് സി ഡവലപ്‌മെന്റ് ഓഫീസര്‍, അവിടത്തെ ചില ജീവനക്കാര്‍,കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ (കെയ്‌കോ ) അസി: എഞ്ചിനിയര്‍, ഈ സ്ഥാപനത്തിലെ സെക്ഷന്‍ ഓഫീസര്‍ സൂര്യകുമാരി, മുണ്ടിയെരുമ സ്വദേശി യായ കരാറുകാരന്‍ മൈക്കിള്‍ എന്നിവരാണ് പ്രതികള്‍. മണ്ണില്‍ നാമമാത്രമായ സിമന്റ് കോണ്‍ക്രീറ്റ് ചെയ്തു പണം തട്ടി' 10 അടി വീതിക്കു പകരം 7 അടിയായി കുറച്ച് റോഡുപണിതു. പഞ്ചായത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപേക്ഷിച്ച കുടി വെള്ള പദ്ധതി യുടെ ജി ഐ പൈപ്പുകള്‍ പുതിയ ബില്ലിന്റെ മറവില്‍ വ്യാരേഖ നിര്‍മിച്ച് കോടികള്‍ പ്രതിങ്കള്‍ എല്ലാം ചേര്‍ന്ന് വീതിച്ചെടുത്തു.
നിലവാരമില്ലാത്ത കറുത്ത ഹോസ് ഉപയോഗിച്ച് കുടിവെള്ളമെത്തിച്ചു. ആദ്യത്തെ പ്രാവശ്യം വെള്ളമടിച്ചപ്പോള്‍ തന്നെ കുടിവെള്ളം താറുമാറായി. പഴകിയതും പഞ്ചായത്തകള്‍ ഉപേക്ഷിച്ചതുമായ കനം കുറഞ്ഞ പ്ലാസ്റ്റിക് വാട്ടര്‍ ടാങ്കുകള്‍ നല്‍കി കബിളിപ്പിച്ചു. നിരപ്പായ സ്ഥലത്ത് സ്ഥാപിക്കണമെന്ന നിര്‍ദ്ദേശം രേഖപ്പെടുത്തിയ ടാങ്ക് ത്രികോ ണാകൃതിയില്‍ ഇരുമ്പ് സ്റ്റാന്‍ഡ് ഉണ്ടാക്കി പിടിപ്പിച്ചതോടെ പലതും ഉപയോഗ ശുന്യമായി.
പ്രതികള്‍ക്കെതിരെ സ്‌പെഷ്യല്‍ ബ്രാഞ്ച് അതാത് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ എഫ്‌ഐആര്‍ സംര്‍പ്പിച്ചതോടെ അറസ്റ്റ് ചെയ്യാന്‍ നടപടി തുടങ്ങിയെങ്കിലും, ആരോപിതരായവര്‍ മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചെന്നാണ് ലോക്കല്‍ പൊലിസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
പ്രതികള്‍ പലരും നാട്ടിലുണ്ടെന്നും ചില ജീവനക്കാര്‍ അവധിയിലാണെന്നും റിപ്പോര്‍ട്ടുണ്ട്. കോടികള്‍ സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന് കവര്‍ന്നെടുത്തവരെ ഉടന്‍ നിയമത്തിന്റെ മുന്നിലെത്തിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം. മുള്ളരിങ്ങാട് കോളനിയിലെ എസ് സി പ്രമോര്‍ട്ടറാണ് ഇടുക്കി പൊലിസ് ചീഫിന് അഴിമതി സംബന്ധിച്ച പരാതി നല്‍കിയത്.
എസ്.പിയുടെ നിര്‍ദ്ദേശ പ്രകാരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്യത്തില്‍ എസ് ഐ രാജു മാധവന്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ ആനന്ദ് രാജ് , സേവ്യര്‍ ജേക്കബ്ബ്, വിവിധ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍മാര്‍ എന്നിവരാണ് കേസ് അന്വഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."