HOME
DETAILS

നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ മനുവിന്റെ മൃതദേഹം സംസ്‌ക്കരിച്ചു

  
backup
October 12 2016 | 16:10 PM

%e0%b4%a8%e0%b5%82%e0%b4%b1%e0%b5%81%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%be%e0%b4%a8


ചങ്ങനാശ്ശേരി: കഴിഞ്ഞദിവസം കുത്തേറ്റുമരണപ്പെട്ട ജനാധിപത്യ കേരളാ കോണ്‍ഗ്രസ് തൃക്കൊടിത്താനം മണ്ഡലം പ്രസിഡന്റ് മനുജോസഫിന്റെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് ഫെറോനാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.
മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയിലും നിരവധി പേര്‍പങ്കെടുത്തു. തുടര്‍ന്ന് പള്ളിവികാരി ഫാദര്‍. ചാക്കോ പുതിയാപറമ്പില്‍ അന്ത്യകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്കി. സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു ആലഞ്ചേരിയുടെ അനുശോചനം അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുന്നുംപുറത്ത് സര്‍വ്വകക്ഷി അനുശോചനം ചേര്‍ന്നു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അദ്ധ്യക്ഷത വഹിച്ചു. മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ്ജ്, മുന്‍ എംഎല്‍എമാരായ ഡോ. കെ.സി ജോസഫ്, പി.സി ജോസഫ്, മാത്യു സ്റ്റീഫന്‍ എക്‌സ്, സി.പി.എം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറി കെ.സി ജോസഫ്, മാത്യൂസ് ജോര്‍ജ്ജ്, ജില്ലാ പഞ്ചായത്തംഗം വി.കെ സുനില്‍കുമാര്‍, വിനു ജോബ്, വി മനോഹരന്‍, എം.കെ ഉണ്ണികൃഷ്ണന്‍, അഡ്വ മൈക്കിള്‍ ജെയിംസ്, ബിനു ആന്റണി, ബാബു രാജേന്ദ്രന്‍, ജോണി അഗസ്റ്റ്യന്‍, ജോസ് കളത്തില്‍, പ്രവീണ്‍ പുതുപ്പറമ്പ്, എന്നിവര്‍ അനുശോചന സമ്മേളനത്തില്‍ സംസാരിച്ചു. വിവിധ രാഷ്ട്രീ കക്ഷി നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും മനുവിന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago
No Image

വൈദ്യുതി നിരക്ക് വര്‍ധനവ്; പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  5 days ago
No Image

മൊബൈൽ നമ്പർ ആധാറുമായി ലിങ്ക് ചെയ്തിരുന്നോ? ഓർമയില്ലേ; അറിയാൻ വഴിയുണ്ട്

Kerala
  •  5 days ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

Kerala
  •  5 days ago
No Image

യുഎഇ; അബൂദബിയിലെ എയര്‍പോര്‍ട്ടിലേക്ക് ഇനി ഡ്രൈവറില്ലാ ഊബറില്‍ യാത്ര ചെയ്യാം

uae
  •  5 days ago