കോതനല്ലൂരില്‍ ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
കോതനല്ലൂര്‍: ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍കര്‍മ്മം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു.
വോള്‍ട്ടേജിന്റെ അസന്തുലിതാവസ്ഥ ഉള്‍പ്പെടെയുള്ള വിവിധ സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ലൈറ്റ് തെളിയിക്കാന്‍ കഴിയാത്ത പ്രതിസന്ധി കോതനല്ലൂരില്‍ നിലനിന്നിരുന്നു.
കെ.എസ്.ഇ.ബി.യുടെ സഹകരണത്തോടെ ഇക്കാര്യങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്നാണ് ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന ക്ഷമമാക്കാന്‍ കഴിഞ്ഞത്.
മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സഖറിയാസ് കുതിരവേലി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ബിജു പഴയപുര, സി.എം.ജോര്‍ജ്ജ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജോണ്‍ നീലംപറമ്പില്‍, സുനു ജോര്‍ജ്ജ്, സൂസന്‍ ഗര്‍വ്വാസീസ്, ജിനാ ഗര്‍വ്വാസീസ്, വ്യാപാരി വ്യവസായി പ്രസിഡന്റ് കെ.റ്റി.ചാക്കോ കണ്ണീറ്റുമ്യാലില്‍, സെക്രട്ടറി ബാബു മലയില്‍, ജോര്‍ജ്ജ് പട്ടമന, മത്തായി മ്യാലിമഠം, മാത്തച്ചന്‍ തറപ്പുംതൊട്ടി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."