കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട - കാഞ്ഞിരംകവല റോഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഈരാററുപേട്ട:കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടെന്‍ഡര്‍ ചെയ്തതു80 കോടിരൂപ ചിലവില്‍ അന്താരാഷ്ട്രാ നിലവാരത്തില്‍ നിര്‍മ്മാണം ആരംഭിക്കുന്നതുമായ കാഞ്ഞിരപ്പള്ളി - ഈരാറ്റുപേട്ട - കാഞ്ഞിരംകവല റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം നാളെ അഞ്ചിന് ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തും.
പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷനായിരിക്കും. സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്യും .എം.പിമാരായ ആന്റോ ആന്റണി ,ജോസ് കെ. മാണി , അഡ്വ. ജോയി എബ്രഹാം ,എം.എല്‍.എമാരായ കെ.എം. മാണി , ഡോ. എന്‍. ജയരാജ് , മുന്‍സിപ്പല്‍ ചെയര്മാന് റ്റി.എം. റഷീദ് എന്നിവര്‍ സംസാരിക്കും. വിവിധ രാഷ്ട്രീയ, സാമൂഹ്യ, സംസ്കാരിക മേഖലകളിലെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും.
കാഞ്ഞിരപ്പള്ളി മുതല്‍ ഈരാറ്റുപേട്ട വഴി കാഞ്ഞിരം കവല വരെയുള്ള 36 കിലോമീറ്റര്‍ വരുന്ന റോഡ് ഏഴു മീറ്റര്‍ വീതിയില്‍ ബി.എം.ബി.സി. ചെയ്ത് നവീകരിക്കുവാനാണ് പദ്ധതി നടപ്പിലാക്കുന്നത്. വീതി കൂട്ടേണ്ട ഭാഗങ്ങളിലും ആവശ്യമുള്ള മറ്റ് ഭാഗങ്ങളിലും ഗ്രാനുലര്‍ സബ് ബേസ്, വെറ്റ് മിക്സ് മെക്കാഡം എന്നിവ ഉപയോഗിച്ച് സബ് ബേസും, ബേസും ബലപ്പെടുത്തും. ജംഗ്ഷനുകളില്‍ സ്ഥല ലഭ്യത അനുസരിച്ച് വീതി കൂട്ടുന്നതും ആവശ്യമുള്ള ഇടങ്ങളില്‍ സംരക്ഷണഭിത്തി, ഓടകള്‍, കലുങ്കുകള്‍ എന്നിവ നിര്‍മ്മിക്കും.
സൈന്‍ ബോര്‍ഡുകള്‍ റോഡ് മാര്‍ക്കിംഗ്. ക്രാഷ് ബാരിയര്‍, ഫുട്പാത്ത് ഹാന്റ് റെയില്‍, ഹൈമാസ്ക് ലാംബ്, സോളാര്‍ സ്ട്രീറ്റ് ലൈറ്റിംഗ് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദ്ധ്യകേരളത്തിന്റെ റോഡ് വികസനത്തില്‍ ഈ റോഡ് നിര്‍മ്മാണം ഒരു നാഴികകല്ലാകുമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ. അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."