ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ് നിര്‍മാണം ഇഴയുന്നു
ആര്‍പ്പൂക്കര: നിരവധി സമരങ്ങള്‍ക്ക് സാക്ഷിയായ റോഡാണ് ചീപ്പുങ്കല്‍-മണിയാപറമ്പ് റോഡ്. റോഡ് നിര്‍മാണത്തിനായി വിവിധ പാര്‍ട്ടികള്‍ പല ഘട്ടങ്ങളിലായി സമരങ്ങള്‍ നടത്തിയെങ്കിലും വഞ്ചി തിരുനക്കരയില്‍ തന്നെ. 43 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് നാട്ടുകാര്‍.
കഴി്ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 43കോടിയുടെ അനുമതി ലഭിച്ച ചീപ്പുങ്കല്‍ - മണിയാപറമ്പ് റോഡ് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമായിട്ടുണ്ട്. കുമരകം റോഡിന്റെ സമാന്തര പാതയാക്കി ഉപയോഗിക്കാന്‍ കഴിയുന്ന റോഡാണ് ചീപ്പുങ്കല്‍- മണിയാപറമ്പ് റോഡ്. ഭരണാനുമതി ലഭിച്ച 14 കോടി രൂപയുടെ ആദ്യ റീച്ച് ടെണ്ടര്‍ ചെയ്യുകയും ചെയ്തിരുന്നു. രണ്ടാംഘട്ടം ടെണ്ടര്‍ ചെയ്യണമെങ്കില്‍ സാങ്കേതികാനുമതി ലഭിക്കേണ്ടതുണ്ട്.
ടെണ്ടര്‍ ചെയ്ത ആദ്യഘട്ടത്തിന്റെ നിര്‍മാണം ആരംഭിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നു മനഃപൂര്‍വം കാലതാമസം ഉണ്ടാകുന്നതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം.
ഇതില്‍ പ്രതിഷേധിച്ച് നിരവധി സമരങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയെങ്കിലും ഇതുവരെ യാതൊരു നടപടികളുമുണ്ടായിട്ടില്ല.നിരവധിയാളുകള്‍ ദിവസവും ഉപയോഗിക്കുന്ന റോഡിനാണ് ഈ ദുരവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."