HOME
DETAILS
MAL
ബൈക്കപടങ്ങളില്‍ ഓടിച്ചവര്‍ക്ക് തടവും പിഴയും ശിക്ഷ
backup
May 11 2016 | 07:05 AM
കാഞ്ഞങ്ങാട് :ബൈക്കിനു പിറകില്‍ ബൈക്കിടിച്ച് യുവാക്കള്‍ക്ക് പരുക്കേറ്റ സംഭവത്തിലും,അശ്രദ്ധയില്‍ ബൈക്കോടിച്ച് റോഡരികിലൂടെ നടന്നു പോകുയായിരുന്ന വൃദ്ധയെ ഇടിച്ചിട്ട സംഭവത്തിലും പ്രതികളായ ബൈക്കോടിച്ഛവര്ക്ക് ഹൊസ്ദുര്‍ഗ് കോടതി പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു.പരപ്പ കമ്മാടം മൂലപ്പാറയിലെ ചേരക്കാടത്ത് അബ്ദുള്‍ അസീസിന്റെ മകന് സി.കെ.നിയാസിനെയും (20),ഉദുമ മൈലാട്ടിയിലെ അടുക്കത്ത് വയല്‍ രാമചന്ദ്രന്റെ മകന് പി.ഹരീഷ് കുമാറിനെ(38)യുമാണ് ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി (രണ്ട്) ശിക്ഷിച്ചത്.ചോയ്യംകോട് വച്ച് ബൈക്കിനു പിറകില്‍ ബൈക്കിടിച്ച് കരിന്തളം കുണ്ടൂരിലെ പരമേശ്വരപിള്ളയുടെ മകന് കെ.സുരേഷ്ബാബുവിനും (46),സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പ്രതിയായ നിയാസിന് കോടതി പിരിയുംവരെ തടവും 1500 രൂപ പിഴയും പരുക്കേറ്റവര്‍ക്ക് 5000 രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
ഉദുമ കല്ലട്ര മില്ലിന് സമീപത്ത് വച്ച് ബൈക്കിടിച്ച് പരേതനായ ഖാദറിന്റെ ഭാര്യ പാത്തൂട്ടിക്ക്(65)പരുക്കേറ്റ സംഭവത്തില്‍ ഹരീഷ് കുമാറിന് പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ച തിന് പുറമേ ഇവര്‍ക്ക് അയ്യായിരം രൂപ നഷ്ട പരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."