HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികളുടെ സമരപ്രഖ്യാപന കണ്വന്ഷന്
backup
October 12 2016 | 17:10 PM
ഇടവെട്ടി: ഇടവെട്ടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ സമരപ്രഖ്യാപന കണ്വന്ഷന് നടത്തി.
തൊഴിലുറപ്പ് മേഖലയില്‍ തെഴില്‍ നിഷേധിക്കുന്ന തരത്തില്‍ പഞ്ചായത്ത്തല എന്‍ജിനിയര്‍മാര്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ചും പഞ്ചായത്ത് നടപ്പാക്കുന്ന മുട്ടക്കോഴി വിതരണ പദ്ധതിയില്‍ 25 സെന്റില്‍ താഴെ ഭൂമിയുള്ളവരെ കൂടി ഉള്പ്പെടുത്തമമെന്ന് ആവശ്യപ്പെട്ടും തൊഴിലുറപ്പുമായി ബന്ധപ്പെട്ട ആക്ഷന്‍ പ്ലാന്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചും എന്‍ആര്‍ ഇജി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കണ്വന്ഷന് കേരള കര്‍ഷകസംഘം ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസ് ഉദ്ഘകാടനം ചെയ്തു. യൂണിയന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉഷ സോമന് അധ്യക്ഷയായി. ജോസ് ജേക്കബ്, ലൈല ജോസഫ്, ടി എം മുജീബ്, വി എസ് പ്രിന്‍സ്, കെ എം സരസു എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."