ഇതര സംസ്ഥാന തൊഴിലാളിക്ക് മഞ്ഞപിത്തം ബാധിച്ചതായി സ്ഥിരീകരണം
ചാവക്കാട്: എടക്കഴിയൂരില്‍ ഇത സംസ്ഥാന തൊഴിലാളികളില്‍ ഒരാള്‍ക്ക് മഞ്ഞപിത്തം ബാധിച്ചതായി സ്ഥിരീകരണം. ഒരാള്‍ നീരീക്ഷണത്തില്‍. പുന്നയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയില്‍ എടക്കഴിയൂര്‍ ആറാം കല്ല് മേഖലയിലെ രണ്ടു പേര്‍ക്കാണ് മഞ്ഞപിത്തം ബാധിച്ചിട്ടുള്ളത്. എടക്കഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലത്തെിയ ഇവരില്‍ ഒരാളുടേതിനാണ് സ്ഥീരീകരണം ലഭിച്ചിട്ടുള്ളത്. ഒഴിവു ദിനമായതിനാല്‍ പ്രതിരോധ പ്രവര്‍ത്തനത്തിനു താമസം നേരിട്ടു.
വെള്ളിയാഴ്ച്ച രാവിലെ മുതലാണ് തൊഴിലാളികള്‍ താമസിക്കുന്ന ഭാഗത്ത് പ്രതിരോധ പ്രവര്‍ത്തനം ആരംഭിക്കുക. ഭക്ഷണത്തിലൂടെയാണ് ഇവര്‍ക്ക് അസുഖം ബാധിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പിന്റെ പ്രാഥമിക നിഗമനം. പുന്നയൂര്‍ പഞ്ചായത്തിനു പുറത്ത് ഒരിടത്തെ ഹോട്ടലില്‍ ഇവര്‍ ഭക്ഷണം കഴിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. ഈ ഹോട്ടലുള്‍പ്പടെ ചാവക്കാട് നഗരമുള്‍പ്പടെ തീരമേഖലയിലെ എല്ലാ റസ്റ്റോറന്റുകളും ഹോട്ടലുകളും തട്ടുകടകളും കയറി കര്‍ശനമായി പരിശോധിക്കാനും തീരുമാനമുണ്ടെന്നറിയുന്നു.
തീരമേഖലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത് വൃത്തി ഹീനമായ മുറികളിലാണെന്ന് നേരത്തെ കണ്ടത്തെിയിട്ടുള്ളതാണ്. കഴിഞ്ഞ മാസം ഡിഫ്തീരിയ ബാധിച്ചതായി സ്ഥിരീകരിച്ച 12കാരന്റെ വീടും തീരമേഖലയിലെ ഈ പ്രദേശത്തിനു സമീപമാണ്.
മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പാര്‍പ്പിടങ്ങളും അനുബന്ധ സ്ഥലങ്ങളും വൃത്തിഹീനമാണെന്നും ഒരു മുറിയില്‍ തന്നെ നിരവധി പേര്‍ വലിയ വാടക നല്‍കി താമസിക്കുകയാണെന്നും ഇത്തരം കെട്ടിടങ്ങളുടെ ഉടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാഷണലിസ്റ്റ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.കെ ഷംസുദ്ധീന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."