നഗരത്തില്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ നോക്കുകുത്തികളാകുന്നു
ചാവക്കാട്: നഗരത്തില്‍ ഗതാഗത കുരുക്കൊഴിവാക്കാന്‍ വണ്‍വേ സംവിധാനവുമൊരുക്കി അധികൃതര്‍ കര്‍ശന നടപടിക്കു മുതിരുമ്പോള്‍ നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ക്ക് പുല്ലു വില. ട്രാഫിക് ഐലന്റ് പരിസരത്തെ തട്ടുകടക്കു മുന്നിലും മെയിന്‍ റോഡില്‍ കുന്നംകുളം റോഡില്‍ സബ് രജിസ്ട്രാര്‍ ഓഫിസ്, സബ് ജയില്‍, താലൂക്കോഫിസ് എന്നിവയുടെ മുന്നിലുമാണ് നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഈ ഭാഗത്ത് എതെങ്കിലും വാഹനങ്ങള്‍ അല്‍പ്പ നേരം നിന്നാല്‍ ഉടനെ ഗതാഗത കുരുക്കുണ്ടാകുന്നത് പതിവാണ്. ട്രാഫിക് ഐലന്റ് സമീപം വാഹനം പാര്‍ക്ക് ചെയ്യുന്നത് പതിവാണ്. പൊന്നാനി, ബ്ലാങ്ങാട് ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കടന്നുപോകുന്ന ഭാഗമായ ഇവിടെ ഗതാഗതകുരുക്കൊഴിവാക്കാന്‍ സ്ഥാപിച്ച നോ പാര്‍ക്കിങ് ബോര്‍ഡിനോട് ചേര്‍ന്നാണ് വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. സമീപത്തെ തട്ടുകളിലത്തെുന്നവര്‍ക്ക് കഷ്ടിച്ച് ബൈക്കുകള്‍ നിര്‍ത്തിയിടാനുള്ള സ്ഥലം കഴിഞ്ഞാണ് നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. ഇവിടെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്കെതിരേ പൊലിസ് നേരത്തെ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. ദീര്‍ഘ ദൂരയാത്രാ വാഹനങ്ങള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും പ്രയാസമുണ്ടാക്കും വിധമാണ് ഇവിടെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത്. ഇന്നലെ വൈകുന്നേരം ഇവിടെ നിര്‍ത്തിയിട്ട വാഹനത്തിന്റെ ഡ്രൈവറായ വനിതയോട് വണ്ടി മാറ്റിയിടാന്‍ പരിസരത്തുള്ളവര്‍ ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. മാത്രമല്ല അല്‍പ്പം കൂടി മുന്നോട്ടെടുത്ത് മുന്നറിയിപ്പ് ബോര്‍ഡിനു സമീപമാണ് വണ്ടി നിര്‍ത്തിയിട്ടത്.
ഈ ഭാഗത്ത് നടക്കുന്നതെല്ലാം ട്രാഫിക് ഐലന്റില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകളിലൂടെ പൊലിസ് സ്റ്റേഷനില്‍ കാണവുന്നതുമാണ്. അതേ സമയം ഇപ്പോള്‍ പരിഷ്‌ക്കരിച്ച ഗതാഗത സംവിധാനത്തില്‍ ഗതിമാറി ആരെങ്കിലും വാഹനമോടിച്ചത്തെിയാല്‍ വന്‍ പിഴ ചുമത്തിയാണ് പൊലിസ് വിടുന്നതെന്നും ആക്ഷേപമുണ്ട്. മെയിന്‍ റോഡില്‍ സ്വകാര്യ ബസുകള്‍ക്കൊപ്പം കെ.എസ്.ആര്‍.ടി.സി ബസുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളെ അവഗണിച്ച് ആളുകളെ കയറ്റുന്നതും ഇറക്കുന്നതും പതിവ് കാഴ്ച്ചയാണ്. വണ്‍വേ സംവിധാനമാക്കിയതൊടെ പൊന്നാനി, അഞ്ചങ്ങാടി, ചേറ്റുവ ഭാഗത്ത് നിന്ന് ഈ വഴിയാണ് എല്ലാ വാഹനങ്ങളും കടന്നുപോകുന്നത്. സമയക്കുറവ് കാരണം പറഞ്ഞ് പിന്നീട് നഗരസഭ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കാതെ നേരെ കുന്നംകുളത്തേക്കും ഗുരുവായൂരിലേക്കുമാണ് ഏറെ ബസുകളും പോകുന്നത്. തൃശൂര്‍, പാവറട്ടി, ചേറ്റുവ, കൊടുങ്ങല്ലൂര്‍, എറണാകുളം ഭാഗത്തേക്ക് പോകുന്ന നിരവധി യാത്രികരെ പാതി വഴിയിലിറക്കിയാണ് ബസ് സ്റ്റാന്‍ഡ് തൊടാതെയുള്ള ഇവരുടെ സര്‍വീസ്. ബസ് മുതലാളിമാരും പൊലിസുമുള്‍പ്പടെ ഗതാഗത ക്രീമീകരണത്തിന് തീരുമാനമെടുക്കാന്‍ അധികാരമുള്ളവരുടെ ഒത്താശയോടെയാണിവിടെ ജനങ്ങളെ ഇങ്ങനെ വട്ടം കറക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."