HOME
DETAILS
MAL
കാസര്‍കോട്ട് ഐന്‍.എന്‍.എല്‍ ചിത്രത്തിലില്ല
backup
May 11 2016 | 07:05 AM
ഉദുമ: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രചരണ തന്ത്രങ്ങളിലൂടെ കയ്യിട്ട് വാരലും സജീവമായി. ഐന്‍.എല്‍.എല്ലിനു വേണ്ടി മാറ്റിവെച്ച കാസര്‍കോട്ട് കൊല്ലത്ത് നിന്നുള്ള ഡോ. എ.എ അമീന്‍ സ്ഥാനാര്‍ഥിയായെങ്കിലും സ്ഥാനാര്‍ഥിയെ പാര്‍ട്ടിക്ക് തന്നെ വേണ്ടാത്ത പോലെയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍. പ്രചരണ പോസ്റ്റുകളിലും പൊതു യോഗങ്ങളിലും പേരിന് മാത്രമാണ് സ്ഥാനാര്‍ഥിയുടെ പാര്‍ട്ടിയുടെ പേര് ഉപയോഗിക്കുന്നത്. എല്‍.ഡി.എഫ് നിയോജക മണ്ഡലം സ്ഥാനാര്‍ഥിയായ ഡോ. എ.എ അമീനെ ഗ്ലാസ് ടംബ്ലര്‍ അടയാളത്തില്‍ വിജയിപ്പിക്കാനാവശ്യപ്പെട്ടാണ് മണ്ഡലത്തിലുടനീളം പോസ്റ്ററുകളുമുള്ളത്. അതേ സമയം യു.ഡി.എഫുമായി ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ഉദുമയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.പി.എമ്മിലെ കെ കുഞ്ഞിരാമന്റെ മിക്ക പോസ്റ്ററുകളിലുമുള്ളത് 'എല്‍.ഡി.എഫ് ഐന്‍.എല്‍.എന്‍ സ്ഥാനാര്‍ഥി'യെന്നാണ്. ഉദുയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതും 'എല്‍.ഡി.എഫ് ഐന്‍.എന്‍.എല്‍ സ്ഥാനാര്‍ഥി'യെന്ന പേരിലാണ്. ബി.ജെ.പിയും യു.ഡി.എഫും നേര്‍ക്ക്‌നേര്‍ ഏറ്റുമുട്ടുന്ന കാസര്‍കോട്ട് വിജയ സാധ്യത ഇല്ലാത്തതിനാല്‍ ഈ സീറ്റ് വേണ്ടെന്ന പ്രശ്‌നം നേരത്തെ ഐന്‍.എന്‍.എല്‍ ഉന്നയിച്ചിരുന്നെങ്കിലും അതംഗീകരിക്കപ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കൊല്ലത്ത് നിന്നും ഐ.എന്‍.എല്ലിന് വേണ്ടി ഡോ. അമീനെ ഇറക്കുമതി ചെയ്തത്. എന്നാല്‍ വിജയ സാധ്യത ഇല്ലാത്തതിനാല്‍ ഐന്‍.എന്‍.എല്‍ പ്രചരണ രംഗത്ത് സജീവമായി ഇടപെടാത്തതാണ് ഭൂരിഭാഗം പോസ്റ്ററുകളിലും പ്രചരണ യോഗങ്ങളിലും ' ഐ.എന്‍.എല്‍' വിട്ട് നിന്നത്.
മുന്നിണിയിലെടുക്കാതെ ആര്‍ക്കും വേണ്ടാത്ത സീറ്റ് നല്‍കിയതിന് ജില്ലയിലെ ഐന്‍.എന്‍.എല്‍ നേതൃത്വത്തിന് സി.പി.എമ്മിനോട് അമര്‍ഷമുണ്ട്. അതിനാല്‍ ഇരു മുന്നണികള്‍ക്കും ജയസാധ്യത കല്‍പിക്കുന്ന ഉദുമയില്‍ ഐന്‍.എല്‍.എല്‍ വോട്ടുകള്‍ കൂടി 'പെട്ടി'യിലാക്കാനുള്ള തന്ത്രങ്ങളാണ് എല്‍.ഡി.എഫ് നടത്തുന്നത്. ഉദുമയില്‍ ഐന്‍.എന്‍.എല്‍ വോട്ടുകള്‍ എല്‍.ഡി.എഫിന് നിര്‍ണ്ണായകമാണ്. ഇത് തിരിച്ചറിഞ്ഞാണ് ഐ.എന്‍.എല്ലിനെ കൂടി പാട്ടിലാക്കി എല്‍.ഡി.എഫ് പ്രചരണ രംഗത്തിറങ്ങിയിരിക്കുന്നത്. പ്രചരണ രംഗത്തും കെ കുഞ്ഞിരാമനൊപ്പം ഉദുമയിലെ ഐന്‍.എന്‍.എല്‍ ജില്ലാ സംസ്ഥാന നേതാക്കളുണ്ട്. ബി.ജെ.പിയുടെ വോട്ടുകള്‍ സി.പി.എമ്മിന് നല്‍കാമെന്നറിയിച്ച് ബേഡഡുക്കയിലെ എ.ബി.വി.പി പ്രവര്‍ത്തകനെന്ന പേരില്‍ സ്ഥാനാര്‍ഥി കെ കുഞ്ഞിരാമന് വന്ന ഫോണ്‍കോള്‍ വൈറലായിരുന്നു. കിട്ടുന്ന വോട്ടുകളെല്ലാം നേടി വിജയിക്കുക എന്നത് തന്നെയാണ് മുന്നണികളുടെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."