സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി സ്ഥല പരിമിതി കൊണ്ട് വീര്‍പ്പ് മുട്ടുന്നു
ആലത്തൂര്‍: എരിമയൂര്‍ പഞ്ചായത്തിലെ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി സ്ഥലപരിമിതി മൂലം വീര്‍പ്പ് മുട്ടുന്നു. തൃപ്പാളൂര്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറിയില്‍ ഡോക്ടറും, സ്റ്റാഫുകളും, മരുന്നുകളും എല്ലാം ഉണ്ട്. നിത്യേന 150 ഓളം രോഗികള്‍ ചികിത്സക്ക് എത്തുന്ന ഡിസ്‌പെന്‍സറിയില്‍ ലാബ് സൗകര്യമോ, രോഗികള്‍ക്ക് നില്‍ക്കാന്‍ സ്ഥല സൗകര്യമോ ഇല്ല. ആഴ്ചയില്‍ രണ്ട് ദിവസം ഡോക്ടറെ ജില്ലാ ആശുപത്രിയില്‍ മറ്റ് ഡൂട്ടികള്‍ക്ക് നിയോഗിക്കുന്നത് മൂലം രണ്ട് ദിവസം ഡോക്ടറുമില്ല.
തൃപ്പാളൂര്‍ സംസ്ഥാന പാതക്കരികില്‍ സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും രോഗികള്‍ക്ക് ശൗചാലയമോ കാത്തിരിപ്പിന്നുള്ള സ്ഥലമോ ഇല്ല. പുറകുവശം ഗായത്രി പുഴയാണ്. നാലു പതിറ്റാണ്ടായി ഡിസ്‌പെന്‍സറി ആരംഭിച്ചിട്ടെങ്കിലും കാര്യമായ പുരോഗതിയൊന്നും കൈവന്നിട്ടില്ല.
ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് അഞ്ചു സെന്റ് സ്ഥലമെങ്കിലും വേണം. സ്ഥലം സൗജന്യമായി ലഭിച്ചാല്‍ കെട്ടിടവും ലാബും മറ്റു സൗകര്യങ്ങളും അനുവദിക്കാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്. എരിമയൂര്‍ പഞ്ചായത്ത് ഭരണസമിതി നാളുകളേറെയായി സ്ഥലമന്വേഷിച്ച് തുടങ്ങിയിട്ട്. ഇത്‌വരെയും ലഭ്യമായിട്ടില്ല. സ്ഥലം ലഭ്യമായാല്‍ കെട്ടിടം പണിയാന്‍ പഞ്ചായത്ത് അധികൃതരും സൗകര്യമേര്‍പ്പെടുത്താന്‍ തയ്യാറണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."