മൂലത്തറയിലെ വെള്ളം പുഴയിലേക്ക് വിട്ടു; ഇടതുകര കനാലിലേക്ക് വെള്ളം ഇല്ല
പാലക്കാട്: തമിഴ്‌നാട് കേരളത്തിന് വിട്ടുനല്‍കിയ വെള്ളം ഇടതുകാകനാലിലെ ജലസംഭരണികളായ കമ്പാലത്തറയിലും, വെങ്കലക്കയത്തും നിറയ്ക്കാതെ പുഴയിലേക്ക് ഒഴുക്കി വിട്ടു. ഇതോടെ ഇടതുകരയിലെ കര്‍ ഷകര്‍ക്ക് രണ്ടാംവിള ഇറക്കല്‍ ബുദ്ധിമുട്ടാകും. തിങ്കളാഴ്ച മുതലാണ് തമിഴ്‌നാട് 300ഘനയടി വെള്ളം നല്‍കാന്‍ തയാറായത്. 15 ദിവസത്തേക്കാണ് വെള്ളം നല്‍കുന്നത്. ഈ വെള്ളം കാമ്പലത്തറയിലും വെങ്കലയ്ക്കയത്തും ശേഖരിക്കാതെ പുഴയിലൂടെ ഒഴുക്കി തേമ്പാര്‍ മടയിലും കുന്നംകാട്ടുപതിയിയിലേക്കും തിരിച്ചു വിട്ടിരിക്കുകയാണ്. സംഭരണ ശേഷി കൂടിയ കമ്പാലത്തറ എരിയില്‍ ഇപ്പോള്‍ വെള്ളം വളരെ കുറഞ്ഞ നിലയിലാണുള്ളത്. എല്‍.ബി.സിയുടെ പരിധിയിലാണ് ഏറ്റവും കൂടുതല്‍ നെല്‍കൃഷിയുള്ളത്. ഈമാസം 15മുതല്‍ രണ്ടാം വിളയൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. അതിനുള്ള വെള്ളം കിട്ടിയില്ലെങ്കില്‍ കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥിതി വരും. കമ്പാലത്തറയില്‍ വെള്ളം നിറച്ചാല്‍ പെരുവെമ്പ് വരെ വെള്ളം നല്കാന്‍ കഴിയും. ഇതിനിടയില്‍ തമിഴ്‌നാട് വിട്ടു നല്‍കാമെന്നേറ്റ വെള്ളത്തിന്റെ അളവില്‍ കുറവ് വരുത്തിയതായും പരാതിയുയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."