ഗൗച്ചര്‍ ഡിസീസ് കീഴടക്കിയ രണ്ടുവയസുകാരിക്ക് നാടിന്റെ സ്‌നേഹ സാന്ത്വനം
ദേശമംഗലം: മനുഷ്യരാശിയില്‍ അത്യപൂര്‍വമായി മാത്രം കണ്ട് വരുന്ന ഗൗച്ചര്‍ ഡിസീസ് എന്ന മാരക രോഗം പിടിപ്പെട്ട് ജീവിതദുരിതത്തില്‍ കഴിയുന്ന ദേശമംഗലം സ്വദേശിനിയായ രണ്ട് വയസുകാരിക്ക് ജനകീയ കൂട്ടായ്മയില്‍ സ്‌നേഹ സാന്ത്വനം. ദേശമംഗലം പുത്തന്‍പീടികയില്‍ നിഷാദ് ഹബീബ ദമ്പതികളുടെ മകള്‍ക്കാണ് നാടൊന്നാകെ സഹായ ഹസ്തവുമായി രംഗത്തെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള, സ്ഥിരം സമിതി അധ്യക്ഷന്‍ പി.എസ് ലക്ഷ്മണന്‍, ടി.എസ് മമ്മി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്.
പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ ദേശമംഗലം ബ്രാഞ്ചിലേക്ക് ധനസഹായമായി എത്തിയത്. പന്ത്രണ്ട് ലക്ഷത്തി അറുപത്തി അയ്യായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപയാണ് കുട്ടിയുടെ പിതാവിന് കൈമാറിയത്. യു.ആര്‍ പ്രദീപ് എം.എല്‍.എ കൈമാറ്റ ചടങ്ങ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.മഞ്ജുള അധ്യക്ഷയായി. ഷെഹീര്‍ ദേശമംഗലം, റഹ്മത്ത് ബീവി, അഷറഫ് പൊട്ടികുണ്ടില്‍, ഹസ്സന്‍, കെ.ശ്രീധരന്‍, അബ്ദുള്ള, ഷറഫുദ്ദീന്‍ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."