എ.അയ്യപ്പന്‍ അനുസ്മരണവും ദേശീയ കാവ്യോത്സവവും
തിരുവനന്തപുരം: എ.അയ്യപ്പന്‍ കവിതാ പഠനകേന്ദ്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കേരള ഭാരത്ഭവന്റേയും കേരള സാഹിത്യ അക്കാദമിയുടേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ കാവ്യോത്സവം 15 മുതല്‍ 22വരെ തിരുവനന്തപുരം തൈക്കാട് ഭാരത്ഭവനില്‍ നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
15നു രാവിലെ 10നു മുഖ്യമന്ത്രി കാവ്യോത്സവം ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജയകുമാര്‍, കൃഷിവകുപ്പു മന്ത്രി വി.എസ്. സുനില്‍കുമാര്‍, സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, ഭാരത്ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, പ്രഭാവര്‍മ, സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി , ഫൈസല്‍ഖാന്‍, രവി ഡി.സി തുടങ്ങിയവര്‍ പങ്കെടുക്കും. ട്രസ്റ്റ് ഏര്‍പ്പെടുത്തിയ നെരളക്കാട്ടു രുഗ്മിണിയമ്മ കവിതാ പുരസ്‌കാരം കവി കുരീപ്പുഴ ശ്രീകുമാറിനു ചടങ്ങില്‍ സമ്മാനിക്കും. 15,000 രൂപയും ശില്‍പവുമാണു പുരസ്‌കാരം. തുടര്‍ന്ന് എ.അയ്യപ്പന്റെ കവിതകള്‍ അവതരിപ്പിക്കും.
16നു രാവിലെ 10നു സെമിനാറും തുടര്‍ന്നു കാവ്യാര്‍ച്ചനയും നടക്കും. ഉച്ചകഴിഞ്ഞു മൂന്നിനു എ.അയ്യപ്പന്‍ സ്മരണ. മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. 17 മുതല്‍ 22വരെ വിവിധ കേന്ദ്രങ്ങളില്‍ എ.അയ്യപ്പന്‍ പുസ്തകങ്ങളുടെ പ്രദര്‍ശനം, കാവ്യാര്‍ച്ചന, ചിത്രാര്‍ച്ചന, അനുസ്മരണം എന്നിവ നടക്കും. ട്രസ്റ്റ് സെക്രട്ടറി സെബാസ്റ്റിയന്‍, ശാന്തന്‍, ഡോ. എം.എസ്. പോള്‍, വി.എസ്. ബിന്ദു, സി.ഇ.സുനില്‍ എന്നിവര്‍ വാര്‍ത്താസമ്മളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."