തേക്കടി ബോട്ട് ലാന്റിങ് മാറ്റി സ്ഥാപിക്കേണ്ടിവരും, യാത്രക്കാരുടെ എണ്ണം കുറച്ചു
തൊടുപുഴ: ജലനിരപ്പ് കൂടുതല്‍ താഴ്ന്നാല്‍ തേക്കടിയിലെ ബോട്ട് ലാന്റിങ്് മാറ്റി സ്ഥാപിക്കേണ്ടിവരും. ബോട്ട് ലാന്റിങ് മാറ്റുന്നത് ബോട്ട് ടൂറിസത്തെ പ്രതികൂലമായി ബാധിക്കും. ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു കിലോമീറ്ററോളം നടന്ന് ബോട്ടിങ് നടത്താന്‍ പലര്‍ക്കും കഴിയില്ല. ഇപ്പോള്‍ തന്നെ തടാകത്തിലൂടെ ബോട്ടുകള്‍ ഓടിക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
മരകുറ്റികള് നിറഞ്ഞ തടാകത്തിലൂടെ ബോട്ട് ഓടിക്കാന്‍ പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും ഏറെ പണിപ്പെടുകയാണ്. ഇതിനിടെ കെടിഡിസി ബോട്ടിലെ യാത്രക്കാരുടെ എണ്ണം കുറച്ചു. ബോട്ടിന്റെ അടിഭാഗം തടാകത്തിലെ കുറ്റികളില്‍ ഇടിക്കാനുള്ള സാധ്യത മുന്‍കൂട്ടികണ്ടാണ് അധികൃതരുടെ ഈ സുരക്ഷാ മുന്‍കരുതല്‍. 126 പേര്‍ക്കു യാത്ര ചെയ്യാവുന്ന ജലരാജ ബോട്ടിന്റെ ശേഷി 80 ആക്കിയാണു കുറച്ചത്.
പൂജാ അവധി പ്രമാണിച്ചു സഞ്ചാരികളുടെ വന്തിരക്കുള്ളപ്പോഴാണ് ഇത്തരത്തില്‍ ബോട്ടിന്റെ ശേഷി കുറയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."