HOME
DETAILS

മുല്ലപ്പെരിയാര്‍ ജലനിരപ്പ് താഴുന്നു; തെക്കന്‍ തമിഴ്‌നാട് വരള്‍ച്ചാ ഭീഷണിയില്‍

  
backup
October 13 2016 | 00:10 AM

%e0%b4%ae%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%b0%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%b0-2

ഏക്കര്‍കണക്കിന് കൃഷി കരിഞ്ഞുണങ്ങുന്നു=ലോവര്‍ ക്യാംപ് പവര്‍ഹൗസ് നിര്‍ത്തിവച്ചു

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പു ക്രമാതീതമായി താഴ്ന്നതോടെ തെക്കന്‍ തമിഴ്‌നാട് വരള്‍ച്ചാഭീഷണിയില്‍.  ഈ നിലതുടര്‍ന്നാല്‍ ഇതുവരെ കാണാത്ത വരള്‍ച്ചയ്ക്ക്  തമിഴ്‌നാട് സാക്ഷ്യംവഹിക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നൂറുകണക്കിന് ഏക്കര്‍ സ്ഥലത്തെ കൃഷികള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി.  കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകത്തിന്റെ നിലപാട് തിരിച്ചടിയാകുന്നതിന് പിന്നാലെയാണ് മുല്ലപ്പെരിയാര്‍ ജലദൗര്‍ലഭ്യം തമിഴ്‌നാടിന് ഭീഷണി ഉയര്‍ത്തുന്നത്. കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തി 142 അടിവരെ ജലനിരപ്പുയര്‍ത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഇപ്പോള്‍ ഉള്ളത് 109.9 അടി വെള്ളം മാത്രമാണ്. തുലാമഴ ശക്തമായില്ലെങ്കില്‍ കടുത്ത പ്രതിസന്ധിയെയാണ് നേരിടേണ്ടിവരുന്നത്. ലോവര്‍ക്യാംപ് പവര്‍ഹൗസിലെ വൈദ്യുതി ഉല്‍പ്പാദനം തമിഴ്‌നാട് നിര്‍ത്തിവെച്ചു.
 300 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക് ഇപ്പോള്‍ തുറന്നുവിട്ടിരിക്കുന്നത്. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ വൈകാതെ ഈ അളവും തമിഴ്‌നാടിനു കുറയ്‌ക്കേണ്ടി വരും. മുല്ലപ്പെരിയാറിലെ ജലലഭ്യത കുറഞ്ഞതോടെ തെക്കന്‍ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. വേനലിനു മുന്‍പേ ആവശ്യത്തിലധികം വെള്ളം കൊണ്ടു പോയി പാഴാക്കി കളഞ്ഞതാണ് തമിഴ്‌നാടിന്  തിരിച്ചടിയായത്. കുടിവെള്ളത്തിനായി കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് ഇപ്പോള്‍ നാമമാത്രമാണ്. വരും ദിവസങ്ങളില്‍ തേനി ജില്ലയില്‍ മാത്രം ഒന്നര ലക്ഷത്തോളം കുടുംബങ്ങള്‍ കുടി നീരിനായി അലയുമെന്നുറപ്പാണ്. നഗര- ഗ്രാമ പ്രദേശങ്ങള്‍ ഒരു പോലെ വരള്‍ച്ചയുടെ പിടിയിലേക്ക് നീങ്ങുകയാണ്.  
ഗൂഡല്ലൂര്‍, കമ്പം മുന്‍സിപാലിറ്റികളിലും ഉത്തമപ്പാളയം, കെ.കെ പെട്ടി, തേവാരം മേഖലകളിലെ എല്ലാ ഗ്രാമ പ്രദേശങ്ങളിലും മുല്ലപ്പെരിയാറില്‍ നിന്നെത്തുന്ന വെള്ളമാണ് ഉപയോഗിക്കുന്നത്. അതിര്‍ത്തിയിലെ ലോവര്‍ ക്യാംപില്‍ നിന്നും പൈപ്പുകള്‍ സ്ഥാപിച്ചാണ് വിതരണം നടത്തുന്നത്. ചിന്നമന്നൂര്‍, വീരപ്പാണ്ടി, കോട്ടൂര്‍ ഗ്രാമങ്ങളിലും തേനി നഗരത്തിലും  ഉള്‍പ്പടെ പമ്പ് ഹൗസുകള്‍ സ്ഥാപിച്ച് ശുദ്ധീകരിച്ചാണ് വെള്ളം വിതരണം ചെയ്യുന്നത്. മുല്ലപ്പെരിയാര്‍ വെള്ളം പൂര്‍ണമായും നിലച്ചാല്‍ തേനി ജില്ലയിലെ 80 ശതമാനം പ്രദേശങ്ങളിലും ശുദ്ധജലം ലഭിക്കാതാകും. ഇവിടുത്തെ കിണറുകളില്‍ നിന്ന് പിന്നീട് ലഭിക്കുക ഉപ്പുകലര്‍ന്ന ജലമായിരിക്കും. പെരിയകുളത്ത് മാത്രമാണ് ഇപ്പോള്‍ ശുദ്ധജലം ലഭിക്കുന്നത്. ഇവിടെ കൊടൈക്കനാലില്‍ നിന്നുമാണ് കുടിവെള്ളം എത്തിക്കുന്നത്.
തെക്കന്‍ തമിഴ്‌നാട്ടിലെ നെല്‍ കൃഷി ഉള്‍പ്പടെയുള്ള കാര്‍ഷിക മേഖല ഏതാണ്ട് തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. മുല്ലപ്പെരിയാര്‍ ജലത്തെ ആശ്രയിച്ച് രണ്ടാം കൃഷിയിറക്കിയ നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലായി കഴിഞ്ഞു. തേനി ജില്ലയില്‍ 16,000 ത്തോളം ഏക്കര്‍ സ്ഥലത്താണ് ഇരുപ്പു കൃഷിയിറക്കിയത്. കൂടാതെ ഏക്കര്‍ കണക്കിന് സ്ഥലത്ത് നിലക്കടല അടക്കമുള്ള കൃഷികളുമുണ്ട്. വെള്ളം ലഭ്യത കുറഞ്ഞതിനാല്‍  നിലക്കടല കൃഷി കരിഞ്ഞുണങ്ങിയതോടെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.  




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago