HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി.ക്ക് പ്രത്യേക രക്ഷാപദ്ധതി: എം.ഡി
backup
October 13 2016 | 00:10 AM
തൊടുപുഴ: കെ.എസ്.ആര്.ടി.സിയെ രക്ഷിക്കാന്‍ പ്രത്യേക പദ്ധതിക്കു രൂപംനല്‍കുമെന്ന് എം.ഡി എം.ജി രാജമാണിക്യം. കുമളി ഡിപ്പോയില്‍ സന്ദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് വകുപ്പു മന്ത്രിയും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും.
കെ.എസ്.ആര്.ടി.സിയിലെ പരിചയസമ്പന്നരായ ജീവനക്കാരുമായി കൂടിയാലോചിച്ചു നിലവിലെ പ്രതിസന്ധി തരണംചെയ്യാനുള്ള പദ്ധതി ആവിഷ്കരിക്കാനാണ് ആലോചിക്കുന്നത്. സ്വകാര്യ കമ്പനികളെപ്പോലെ ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ കെ.എസ്.ആര്.ടി.സിക്ക് കഴിയില്ല. എന്നാല്‍, നഷ്ടംസഹിച്ചു മുന്നോട്ടുപോകാനുമാകില്ല. ജീവനക്കാര്‍ക്കു കൃത്യമായി ശമ്പളവും പെന്‍ഷനും നല്കാന് കഴിയണം. ഇക്കാര്യങ്ങളെല്ലാം മുന്‍കൂട്ടിക്കണ്ടായിരിക്കും മാറ്റങ്ങള്‍ നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."