HOME
DETAILS
MAL
അക്രമം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്: ഒ. രാജഗോപാല്‍
backup
October 13 2016 | 00:10 AM
തലശ്ശേരി: മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തുടരുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാധ്യതയുണ്ടെന്നു ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ. കൊല്ലപ്പെട്ട രമിത്തിന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് രണ്ടു ദിവസങ്ങളിലായി രണ്ടു കൊലപാതകങ്ങള്‍ നടന്നത്. അണികളെക്കൊണ്ട് അരാജകത്വമുണ്ടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് താന്‍ നേരിട്ടു പിണറായിയോട് ആവശ്യപ്പെട്ടങ്കിലും അദ്ദേഹം ചെവികൊണ്ടില്ലെന്നും രാജഗോപാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."