ഉള്‍വലിഞ്ഞ് പൊലിസ്
കണ്ണൂര്‍: ജില്ലയില്‍ ചോരപ്പുഴയൊഴുകുമ്പോഴും ഭരണം ഭയന്ന് പൊലിസ് ഉള്‍വലിയുന്നു. സംസ്ഥാന ഭരണകക്ഷിയായ സി.പി.എമ്മിനെയും കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയെയും ഭയന്നു പൊലിസ് കൃത്യനിര്‍വാഹണത്തില്‍നിന്നു തടിയൂരുന്നതായാണ് ആക്ഷേപം. പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റിലെ പ്രതികളെ പിടികൂടി സായൂജ്യമടയുകയാണ് പൊലിസ്.
കൊലക്കത്തി കൈയിലെടുത്ത സി.പി.എമ്മും ബി.ജെ.പിയും പിന്തിരിയണമെന്ന ഉപദേശം മാത്രമാണ് ഇന്നലെ ഉത്തരമേഖലാ റെയ്ഞ്ച് ഐ.ജി ദിനേന്ദ്ര കശ്യപ് നല്‍കിയത്. രാഷ്ട്രീയ വിശ്വാസത്തിന്റെ പേരില്‍ ജില്ലയിലെ പൊലിസ് പാര്‍ട്ടികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. സ്ഥിരം സംഘര്‍ഷ പ്രദേശമായ പിണറായി ഗ്രാമപഞ്ചായത്തില്‍ പൊലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുമെന്ന് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പറഞ്ഞിരുന്നുവെങ്കിലും നടപ്പിലായില്ല. കതിരൂര്‍ സ്‌റ്റേഷന്‍ പരിധിയിലാണ് നിലവില്‍ പിണറായിയിലെ സംഘര്‍ഷബാധിത പ്രദേശങ്ങള്‍. ഇതുകാരണം ഈ മേഖലയില്‍ പൊലിസ് പട്രോളിങ്ങും മറ്റു പരിശോധനകളും കാര്യക്ഷമമായി നടക്കുന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."