HOME
DETAILS
MAL
മോദി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്നു: വി.എം. സുധീരന്‍
backup
May 11 2016 | 07:05 AM
ഓച്ചിറ: സംഘ്പരിവാര്‍, ആര്‍.എസ്.എസ് ശക്തികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് ന്യൂനപക്ഷപീഡനങ്ങള്‍ നടത്തിയും കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തിയുംനരേന്ദ്രമോദി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. കരുനാഗപ്പള്ളി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി സി.ആര്‍.മഹേഷിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം ക്ലാപ്പനയില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വന്തം പദവിയുടെ വലിപ്പം അറിയാത്തതുകൊണ്ടാണ് സോണിയാഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് തരംതാണ പ്രസംഗം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിന്റെ വില ക്രമാതീതമായി കുറയുമ്പോഴും ഇന്ത്യയില്‍ പെട്രോള്‍ ഉല്‍പന്നങ്ങള്‍ക്ക് മോഡി ഗവണ്‍മെന്റ് വിലകുറയ്ക്കാന്‍ തയ്യാറാകാത്തതാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ എസ്.എം. ഇക്ബാല്‍ അധ്യക്ഷനായി. എ.ഐ.സി.സിയുടെ നിരീക്ഷകന്‍ മുനിയ, കൊടിക്കുന്നില്‍ സുരേഷ് എം.പി, ജോണ്‍സണ്‍ എബ്രഹാം, കെ.സി.രാജന്‍, പ്രതാപവര്‍മ്മ തമ്പാന്‍, ചിറ്റുമൂലനാസര്‍, കെ.ജി.രവി, തൊടിയൂര്‍ രാമചന്ദ്രന്‍, എം. അന്‍സാര്‍, കബീര്‍ എം. തീപ്പുര, കെ.കെ. സുനില്‍കുമാര്‍, മുനമ്പത്ത് വഹാബ്, ആര്‍.രാജശേഖരന്‍, ബിന്ദു ജയന്‍, നീലികുളം സദാനന്ദന്‍, കെ.എസ്.പുരം സുധീര്‍, അഡ്വ. എം.സി. അനില്‍കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."