HOME
DETAILS
MAL
ട്രംപ് ലോകത്തിന് ആപത്ത്: യു.എന്‍ പ്രതിനിധി
backup
October 13 2016 | 01:10 AM
ജനീവ: ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായാല്‍ ലോകത്തിനു അപകടമാണെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി സെയ്ദ് റഅദ് അല്‍ ഹുസൈന്. ജനീവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്വേഷവും വംശീയതയുമാണ് ട്രംപ് പിന്തുടരുന്നത്. മുസ്ലിംകളോടും അഭയാര്‍ഥികളോടും ട്രംപിനുള്ള വിദ്വേഷം ലോകത്തിന് ആപത്താണ്. അന്താരാഷ്ട്രതലത്തില്‍ ട്രംപ് അപകടകാരിയാകുമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ട്രംപിനെതിരേ രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തുവന്നു. ട്രംപിന്റെ സ്ത്രീവിരുദ്ധത അദ്ദേഹം പ്രസിഡന്റാകാന്‍ അയോഗ്യനാണെന്നതിന്റെ തെളിവാണെന്നും ഒബാമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."