ഹെയ്തിയില്‍ 14 ലക്ഷം പേര് ദുരിതത്തില്‍: യു.എന്‍
പോര്‍ട്ടോ പ്രിന്‍സ്: മാത്യു ചുഴലിക്കാറ്റ് സര്‍വനാശം വിതച്ച ഹെയ്തിയില്‍ 14 ലക്ഷം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്ന് ഐക്യരാഷ്ട്ര സഭ. യു.എന്‍ ദുരിതാശ്വാസ നടപടികള്‍ ആരംഭിച്ചതായും അന്താരാഷ്ട്ര സമൂഹത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ആയിരത്തോളം പേരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താനായിട്ടില്ല. ഇവിടങ്ങളിലെ മരണസംഖ്യ കൂടി ലഭിക്കുന്നതോടെ യഥാര്‍ഥ കണക്ക് പുറത്തുവരും. ഹെയ്തിയിലെ പല പട്ടണങ്ങളും ഗ്രാമങ്ങളും പൂര്‍ണമായും ചുഴലിക്കാറ്റില്‍ ഇല്ലാതായതായും ഐക്യരാഷ്ട്രസഭാ വൃത്തങ്ങള്‍ പറഞ്ഞു.
ഈ മാസം നാലിന് ഹെയ്തിയിലത്തെിയ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ കാറ്റ് അമേരിക്കയിലും നാശം വിതച്ചിരുന്നു. ഹെയ്തിയില്‍ സ്കൂളുകളും കൃഷിയിടങ്ങളും ഭക്ഷ്യകേന്ദ്രങ്ങളും ചുഴലിക്കാറ്റില്‍ നശിച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തിലധികം ജനങ്ങളെ ഇതിനകം രാജ്യത്ത് ദുരിതാശ്വാസ ക്യാംപുകളില്‍ പ്രവേശിപ്പിച്ചു. അമേരിക്ക, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങള്‍ ഭക്ഷ്യവസ്തുക്കളടക്കമുള്ളവ വിതരണം ചെയ്യുന്നുണ്ട്. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളില്‍ വ്യാപകമായി കോളറ പടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."