HOME
DETAILS

ചൈനീസ് ജയിലില്‍ ക്രൂരപീഡനം ഏറ്റുവാങ്ങിയ മുസ്‌ലിം പണ്ഡിതന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം നല്‍കി

  
backup
October 13 2016 | 01:10 AM

%e0%b4%9a%e0%b5%88%e0%b4%a8%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%9c%e0%b4%af%e0%b4%bf%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%b0%e0%b4%aa%e0%b5%80%e0%b4%a1

ജനീവ: ചൈനീസ് ജയിലില്‍ ക്രൂരപീഡനങ്ങള്‍ അനുഭവിക്കുന്ന  ഉയ്ഗൂര്‍ വംശജനായ മുസ്‌ലിം പണ്ഡിതന് അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം സമ്മാനിച്ചു. സാമ്പത്തിക ശാസ്ത്ര പ്രൊഫസറും ചൈനീസ് നയങ്ങള്‍ക്കെതിരേ പ്രക്ഷോഭം നടത്തുകയും ചെയ്യുന്ന ഇല്‍ഹാം തോഹ്തിക്കാണ് മാര്‍ട്ടിന്‍ എന്നാല്‍സ് പുരസ്‌കാരം ലഭിച്ചത്. ഇതോടെ ഇല്‍ഹാമിന്റെ തടവ് ആഗോളശ്രദ്ധയാകര്‍ഷിച്ചു. ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്റൈറ്റ് വാച്ച് എന്നിവയടക്കം പത്ത് പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ ചേര്‍ന്നാണ് 'മാര്‍ട്ടിന്‍ എന്നല്‍സ് അവാര്‍ഡ്' എന്ന പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.
1994 മുതല്‍ ഈ പുരസ്‌കാരം നല്‍കിവരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് പുരസ്‌കാര ചടങ്ങ് നടന്നത്. തോഹ്തിയുടെ മകളായ ജൗഹര്‍ ഇല്‍ഹാമാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
പടിഞ്ഞാറന്‍ ചൈനയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളുടെ ഭൂരിപക്ഷ പ്രദേശമായ സിന്‍ജിയാങ്ങിലാണ് 46 കാരനായ തോഹ്തിയുടെ സ്വദേശം. ബെയ്ജിങ്ങിലെ മിന്‍സു സര്‍വകലാശാലയില്‍ അധ്യാപകനായിരുന്നു.
സിന്‍ജിയാങ്ങിലെ ഉയ്ഗൂര്‍ വംശജരോട് ചൈന പുലര്‍ത്തുന്ന വിവേചനത്തിനെതിരേ ഇദ്ദേഹം ശബ്ദമുയര്‍ത്തിയിരുന്നു. ഇതേതുടര്‍ന്ന് അറസ്റ്റിലായ തോഹ്തിയെ രണ്ടു ദിവസത്തെ വിചാരണക്കൊടുവില്‍ 2014 സെപ്റ്റംബറില്‍ രാജ്യത്ത് ഛിദ്രതയുണ്ടാക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. എന്നാല്‍ തനിക്കെതിരേയുള്ള ആരോപണങ്ങള്‍ തോഹ്തി നിഷേധിച്ചിട്ടുണ്ട്.
ഉയ്ഗൂര്‍ വംശജര്‍ നേരിടുന്ന സാമ്പത്തികവും സാമൂഹികവും അടക്കമുള്ള നിരവധി പ്രശ്‌നങ്ങള്‍ 'ഉയ്ഗൂര്‍ബിസ്' എന്ന വെബ്‌സൈറ്റിലൂടെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിടെയാണ് തോഹ്തിയെ ചൈന തടവിലാക്കിയത്. ഇദ്ദേഹത്തിന്റെ അനുയായികളെയും പിടികൂടി ജയിലിലടച്ചിരുന്നു. ജയിലില്‍ ഇവര്‍ക്ക് ക്രൂരപീഡനം ഏറ്റതായും മെലിഞ്ഞുണങ്ങിയ അവസ്ഥയിലാണ് തോഹ്തിയെന്നും മകള്‍ പറഞ്ഞു.
തോഹ്തി 40 പൗണ്ടിലധികം തൂക്കം കുറഞ്ഞതായും തലമുടി നരച്ചതായും സംസാരിക്കാന്‍ കഴിയുന്നില്ലെന്നും ഓര്‍മനഷ്ടപ്പെട്ടെന്നും മകള്‍ പറഞ്ഞു.  സിന്‍ജിയാങ്ങിനെ ചൈനയില്‍ നിന്ന് വേര്‍പ്പെടുത്താന്‍ ഇദ്ദേഹം സംഘംചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ് ചൈനയുടെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago
No Image

പാതിരാ റെയ്ഡ് സ്ത്രീസുരക്ഷാ ലംഘനം; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍

Kerala
  •  a month ago
No Image

കടുവയുടെ ആക്രമണത്തില്‍ കാട്ടാന ചെരിഞ്ഞു

latest
  •  a month ago
No Image

പിഎം വിദ്യാലക്ഷ്മി; ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾക്ക് പുതിയ പദ്ധതി

National
  •  a month ago
No Image

അഴുക്കുചാല്‍ സംവിധാനത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ ദുബൈ മുനിസിപ്പാലിറ്റി

uae
  •  a month ago
No Image

കെ.കെ. ശൈലജക്കെതിരായ അശ്ലീല കമന്റ്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് തടവും പിഴയും

Kerala
  •  a month ago
No Image

ജോലി വാഗ്ദാന തട്ടിപ്പ്; യുവാവ്​ പിടിയിൽ

Kerala
  •  a month ago