HOME
DETAILS
MAL
വെടിക്കെട്ടപകടം: 20 കുടംബങ്ങള്‍ക്ക് കൂടി ധനസഹായം നല്‍കി
backup
May 11 2016 | 07:05 AM
റവന്യൂ ഉദ്യോഗസ്ഥര്‍ വീടുകളിലെത്തിയാണ് സഹായധനം കൈമാറിയത്
കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന്റെ ആദ്യഗഡു ഇന്നലെ 20 കുടുംബങ്ങള്‍ക്ക് കൂടി വിതരണം ചെയ്തു. പരവൂര്‍, പൂതക്കുളം വില്ലേജുകളിലുള്ള 20 പേരുടെ ആശ്രിതര്‍ക്കാണ് നാലു ലക്ഷം രൂപ വീതം നല്‍കിയത്. കൊല്ലം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദേ്യാഗസ്ഥരുടെ പ്രതേ്യക സംഘമാണ് ഇന്നലെ വീടുകളില്‍ നേരിട്ടെത്തി ധനസഹായം കൈമാറിയത്. കൊല്ലം, കൊട്ടാരക്കര, കരുനാഗപ്പള്ളി, കുന്നത്തൂര്‍ താലൂക്കുകളിലെ ബാക്കിയുള്ളവരുടെ തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ ആശ്രിതരെ കണ്ടെത്താനും ആവശ്യമായ മറ്റ് രേഖകള്‍ തയ്യാറാക്കാനും കലക്‌ട്രേറ്റില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ വിജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതേ്യക സംഘത്തെ നിയോഗിച്ചിരുന്നു. സംഘം ഓരോ വീടും സന്ദര്‍ശിച്ച് ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച് സഹായധനം വിതരണം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാണ് പൂര്‍ത്തിയാക്കിയത്.
പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനം കാരണം മരിച്ചവരുടെ ആശ്രിതര്‍ക്ക് സഹായധനം ലഭിക്കാനായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടി ഒരോഫിസിലും പോകേണ്ടി വന്നില്ല. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തിരക്കിനിടയിലും ധനസഹായം വിതരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണെന്നു കലക്ടര്‍ പറഞ്ഞു.
തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദേ്യാഗസ്ഥരുടെ സംഘമാണ് ധനസഹായം നേരിട്ട് വീടുകളിലെത്തി വിതരണം ചെയ്യുന്നത്. ദുരന്തത്തില്‍ മരിച്ച രണ്ടു പേരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ എ ഷൈനാമോള്‍ നേരിട്ടെത്തി തുക കൈമാറിയിരുന്നു. ആദ്യഗഡുവായ നാലു ലക്ഷം രൂപ സംസ്ഥാന ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പത്ത് ലക്ഷം രൂപയില്‍ ബാക്കി ആറു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വിതരണം ചെയ്യുന്നത്. ഇതിനുള്ള തുകയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആശ്രിതര്‍ക്കുള്ള ധനസഹായത്തിന്റെ രണ്ടാം ഗഡുവായ ആറു ലക്ഷം രൂപയുടെ വിതരണവും ഉടന്‍ തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."