ക്രീമുകള്‍ വലിച്ചെറിയൂ; ഗോമൂത്രം ഉത്തമ പരിഹാരമെന്ന് സ്ത്രീകളോട് ഗോസേവകര്
അഹമദാബാദ്: വെറുതെ മുഖത്ത് ക്രീമുകള്‍ പുരട്ടി സമയം കളയേണ്ടെന്ന് സ്ത്രീകള്‍ക്ക് ഉപദേശവുമായി ഗുജറാത്ത് ഗോസേവ ഗോചര്‍ വികാസ് ബോര്‍ഡ്.
ലോകത്തിലെ ഏറ്റവും ഉത്തമമായ സൗന്ദര്യവര്ധിനി ഗോമൂത്രം തൊട്ടടുത്തുള്ളപ്പോള്‍ എന്തിന് മറ്റുള്ളവ തേടിപ്പോകുന്നുവെന്നാണ് ഗോസേവകര് ചോദിക്കുന്നത്. രാസവസ്തുക്കള്‍ അടങ്ങിയ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഉപേക്ഷിച്ച് ഗോമൂത്രം, ചാണകം, പാലുല്പന്നങ്ങള് എന്നിവ ഉപയോഗിച്ച് ഈജിപ്ത് രാജ്ഞി ക്ലിയോപാട്രയെ പോലെ സുന്ദരിയാവൂ എന്നാണ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലുള്ളത്. ആരോഗ്യ ഗീത എന്ന വിവരണത്തില്‍ പഞ്ചഗവ്യചികിത്സ സ്ത്രീകള്‍ക്ക് സ്വഭാവികമായി നല്ല സൗന്ദര്യമുള്ള ചര്‍മ്മം ഉണ്ടാകാന്‍ സഹായിക്കുമെന്നും അതിനായി ലോകത്തിലെ ഏറ്റവും നല്ല മരുന്നു ഇതാണെന്നും പറയുന്നു. മുഖകുരു, മുടി സംബന്ധിച്ച പ്രശ്നങ്ങള്‍ എന്നിവയ്ക്ക് പരിഹാരമാണ് പഞ്ചഗവ്യ ഉപയോഗം. ഗോമൂത്ര ചികിത്സ കറുത്ത പാടുകള്‍, മുഖക്കുരു എന്നിവ നീക്കും.
പഞ്ചഗവ്യ മുഖ ചികിത്സയിലൂടെ നീണ്ടനില്‍ക്കുന്ന സൗന്ദര്യവും തിളക്കമുള്ള ചര്‍മ്മവും ലഭിക്കും. കൂടാത അര്‍ബുദം, ആസ്ത്മ, എയിഡ്സ്, ഹൃദ്രോഗങ്ങള്‍ എന്നിവക്കെല്ലാം ഉത്തമ മരുന്നാണ് ഗോമൂത്രമെന്നും സൈറ്റില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."