ദലിത് യുവാവിന്റെ മൃതദേഹം കാലുകള്‍ വെട്ടിയ നിലയില്‍
ഛണ്ഡിഗഡ്: പഞ്ചാബില്‍ ദലിത് യുവാവിനെ ക്രൂരമായി കൊല ചെയ്തു. പഞ്ചാബിലെ മന്സാ ജില്ലയിലാണ് കാലുരണ്ടും വെട്ടിയെടുത്ത നിലയില്‍ 20കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഛണ്ഡിഗഡില്‍ നിന്നും 180 കിലോ മീറ്റര്‍ അകലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. സുഖ്ചെയിന്‍ സിങ് പാലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
ഇയാള്‍ മദ്യക്കടത്ത് നടത്തിയിരുന്നുവെന്നും എതിര് സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലിസ് പറഞ്ഞു. നേരത്തെയും സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അതേസമയം ദലിതനായതിനാലാണ് പാലിയെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
വെട്ടിയെടുക്കപ്പെട്ട കാലുകള്‍ തിരിച്ചു ലഭിക്കുകയും കുറ്റക്കാരായ ഉന്നതജാതിയില്പ്പെട്ടവരെ അറസ്റ്റ് ചെയ്യാതെയും മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് യുവാവിന്റെ കുടുംബം. യുവാവിന്റെ മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."