പിള്ള പെരുവണ്ണ ഗവ. സ്‌കൂള്‍ ഉന്നത നിലവാരത്തിലേക്ക്
പേരാമ്പ്ര: പൊതുവിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യമാക്കി കേരളത്തിലെ അനാദായകരമെന്ന് മുദ്രകുത്തപ്പെട്ട സ്‌കൂളുകളില്‍ എ.കെ.എസ്.ടി.യു നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമഗ്ര ജനകീയ വിദ്യാഭ്യാസ പദ്ധതിയില്‍ പിള്ള പെരുവണ്ണ ഗവ: എല്‍.പി സ്‌കൂളിനെ ഉള്‍പ്പെടുത്തി. പദ്ധതിയുടെ ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പു മന്ത്രി ടി.പി രാമകൃഷ്ണന്‍ നിവഹിച്ചു.
ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുനില്‍ വികസന മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പിച്ചു.
എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി ഒരു ക്ലാസ് റൂം സ്മാര്‍ട്ടാക്കാന്‍ മന്ത്രിയും രണ്ട് ക്ലാസ് റൂമുകള്‍ നന്നാക്കാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ ഒരുക്കുമെന്ന് ഗ്രാമപഞ്ചായത്ത് സാരഥികളും പ്രഖ്യാപിച്ചു. കോ-ഓര്‍ഡിനേറ്റര്‍,കെ.കെ ഭാസ്‌കരന്‍ പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് മെമ്പര്‍ ഷൈല ജെയിംസ്,പ്രേമന്‍ നടുക്കണ്ടി, മുന്‍ എം.എല്‍.എ എ.കെ പത്മനാഭന്‍ ,ജോസഫ് പള്ളുരുത്തി, ജി. രവി, പ്രകാശ് മുള്ളന്‍കുഴി,വി.വി കുഞ്ഞിക്കണ്ണന്‍, സുമനാ സുരേഷ്, രവീന്ദ്രര്‍ പി.കെ,ഹെഡ്മാസ്റ്റര്‍ എന്‍.കെ നാരായണന്‍ പിടിഎ പ്രസിഡന്റ് സുരേഷ് വാഴയില്‍ സംസാരിച്ചു. ജില്ല കോ-ഓര്‍ഡിനേറ്റര്‍ കെ.വി ആനന്ദന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."