സഹചാരി സെന്ററുകള്‍ സമൂഹത്തിനു മാതൃക: പി.കെ കുഞ്ഞാലിക്കുട്ടി
തൊട്ടില്‍പ്പാലം: എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധസേവന വിഭാഗമായ 'വിഖായ'യുടെ ഭാഗമായി തുടക്കംകുറിച്ച സഹചാരി സെന്ററുകള്‍ സമൂഹത്തിനു മാതൃകയാണെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ട്രഷററും പ്രതിപക്ഷ ഉപനേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഹചാരി സെന്ററിന്റെ കുറ്റ്യാടി മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡന്റ് ഷൈജല്‍ അഹമ്മദ് അധ്യക്ഷനായി.
സംസ്ഥാന തലത്തില്‍ വിഖായ ദിനത്തോടനുബന്ധിച്ച് 175-കേന്ദ്രങ്ങളില്‍ തുടങ്ങിയ സഹചാരി സെന്ററുകളുടെ എട്ടു കേന്ദ്രങ്ങളാണ് കുറ്റ്യാടി മേഖല കമ്മിറ്റിക്കു കീഴില്‍ ആരംഭിക്കുന്നത്. വിഖായ വളണ്ടണ്ടിയര്‍മാരുടെ മേഖല തല സേവനകേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്ററില്‍ വാക്കര്‍, വാട്ടര്‍ ബെഡ്, എയര്‍ബെഡ്, നെബുലൈസര്‍, വീല്‍ചെയര്‍, ബി.പി അപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളും മറ്റു റിലീഫ് സേവനങ്ങളുമാണ് ഇപ്പോള്‍ ലഭ്യമാക്കുന്നത്.
പരിപാടിയില്‍ ഹാരിസ് റഹ്മാനി തിനൂര് പദ്ധതി വിശദീകരിച്ചു. ഉമ്മര്‍ പാണ്ടണ്ടികശാല, സി.വി.എം വാണിമേല്‍, ശ്രീജേഷ് ഊരത്ത്, ഹാജി കെ. പോറോറ, യു.കെ അബ്ദുല്‍ഹമീദ്ഹാജി, ഇ.എ റഹ്മാന്‍, അബ്ദുറഹിമാന്‍ മാസ്റ്റര്‍, മുസ്തഫ മാസ്റ്റര്‍, ഒ.കെ റിയാസ് മാസ്റ്റര്‍, ബഹാവുദ്ദീന്‍ റഹ്മാനി, റഷീദ് റഹ്മാനി, മുഹമ്മദലി മുസ്‌ലിയാര്‍,ഡോ: സമീര്‍ അഹമ്മദ് ഷൗക്കത്ത് വടയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."