HOME
DETAILS
MAL
യോഗ മെഡിറ്റേഷന്‍ പരിശീലനം
backup
October 13 2016 | 03:10 AM
താമരശ്ശേരി: ഈങ്ങാപ്പുഴ എം.ജി.എം ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂളില്‍ പത്താം ക്ലാസിലെ വിജയശതമാനം ഉയര്‍ത്താനുള്ള വിജയോത്സവ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് ലാഫിങ് യോഗ മെഡിറ്റേഷന്‍ പരിശീലനം നല്‍കി. പഠനത്തിന്റെ ഭാഗമായി കുട്ടികള്‍ അഭിമുഖീകരിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.
ചിരിയുടെ ശാരീരിക-മാനസിക ഗുണങ്ങള്‍ മനസിലാക്കിയാണ് ഇത്തരം പരിപാടി തിരഞ്ഞെടുത്തതെന്ന് വിജയോത്സവം കണ്‍വീനര്‍ പ്രതീഷ്‌കുമാര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ അലക്‌സ് തോമസ് ഉദ്ഘാടനം ചെയ്തു. വി.ടി ഫിലിപ്പ്, എലിശുഭ, രാജേഷ് സംസാരിച്ചു.
.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."