HOME
DETAILS

എം.എ. റസ്സാഖ് മാസ്റ്ററുടെ താമരശ്ശേരിയിലെ പര്യടനം പൂര്‍ത്തിയായി

  
backup
May 11 2016 | 07:05 AM

%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%be%e0%b4%96%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b1%e0%b5%81%e0%b4%9f%e0%b5%86
താമരശ്ശേരി : യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.എ. റസ്സാഖ് മാസ്റ്ററുടെ താമരശ്ശേരി പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയായി. ഇന്നലെ രാവിലെ 8 മണിക്ക് ഈര്‍പ്പോണയില്‍ നിന്നാരംഭിച്ച പര്യടനം ഉച്ചയോടെ താമരശ്ശേരി ടൗണില്‍ സമാപിച്ചു. ചെമ്പ്ര, ആലിമുക്ക്, പരപ്പന്‍പൊയില്‍, ഓടക്കുന്ന്, അണ്ടോണ, ചുടലമുക്ക്, അന്‌ലമുക്ക്, കാരാടി എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പര്യടന കേന്ദ്രങ്ങള്‍ക്ക് നൂറു മീറ്റര്‍ അകലെ വെച്ച് സ്ഥാനാര്‍ത്ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിക്കുകയായിരുന്നു. ചില കേന്ദ്രങ്ങളില്‍ പടക്കംപൊട്ടിച്ചാണ് സ്വീകരിച്ചത്. സ്വീകരണ സ്ഥലങ്ങളിലെ കടകളിലും സമീപ വീടുകളിലുമെത്തി സ്ഥാനാര്‍ത്ഥി വോട്ടു തേടി. ഈര്‍പ്പോണയില്‍ വെച്ച് പര്യടന പരിപാടിയുടെ ഉദ്ഘാടനം സി. മോയിന്‍കുട്ടി എം.എല്‍.എ. നിര്‍വ്വഹിച്ചു. ജനമനസ്സ് യു.ഡി.എഫിന് വോട്ടു ചെയ്തു കഴിഞ്ഞുവെന്നും ഒരുവട്ടം കൂടി യു.ഡി.എഫ് സര്‍ക്കാറിനായി ജനം കാത്തിരിക്കുകയാണെന്നും യു.ഡി.എഫ് സര്‍ക്കാറിന്റെ വികസന നേട്ടങ്ങല്‍ അക്കമിട്ടു നിരത്തിക്കൊണ്ട് മോയിന്‍കുട്ടി പറഞ്ഞു. പി.കെ. അഹമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷനായി. വിവിധ കേന്ദ്രങ്ങളില്‍ എ. അരവിന്ദന്‍, പി.പി. കുഞ്ഞായിന്‍, കെ.വി. മുഹമ്മദ്, എ.കെ. കൗസര്‍, എം.എ. ഗഫൂര്‍, പി.എം. ചന്തു, ജാഫര്‍ പാലാഴി, ഷാജി കോളിക്കല്‍, പി.കെ. മനോജ് കുമാര്‍, വി. ഇല്‍യാസ്, കെ.സി. ഖാദര്‍, റഫീക്ക് കൂടത്തായി, എം.ടി. അയ്യൂബ് ഖാന്‍, എം.എം. സലീം, വി.കെ.എ. കബീര്‍ സംസാരിച്ചു. താമരശ്ശേരി ടൗണില്‍ നടന്ന സമാപന പൊതുയോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. സരസ്വതി അധ്യക്ഷയായി. സി. ഹുസ്സയിന്‍ സ്വാഗതം പറഞ്ഞു. അമ്പലമുക്കില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ കൈപ്പക്കമണ്ണില്‍ കാരാട്ട് ജുംജിയ മര്‍ജാന്‍ എന്ന വിദ്യാര്‍ത്ഥിക്ക് വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ഉപഹാരം സ്ഥാനാര്‍്ത്ഥി എം.എ. റസ്സാഖ് മാസ്റ്റര്‍ സമ്മാനിച്ചു. താമരശ്ശേരിയില്‍ നടന്ന പര്യടന പരിപാടിക്ക് പി. ഗിരീഷ്‌കുമാര്‍, പി.എസ്. മുഹമ്മദലി, കെ.എം. അഷ്‌റഫ് മാസറ്റര്‍, നവാസ് ഈര്‍പ്പോണ, എന്‍.പി. റസ്സാഖ് മാസ്റ്റര്‍, സി. മുഹ്‌സിന്‍, പി.ടി. ബാപ്പു, അഷ്‌റഫ് കോരങ്ങാട്, എ.പി. മൂസ, ഹാഫിസ് റഹ്മാന്‍, പി.പി. ഗഫൂര്‍, സുബൈര്‍ വെഴുപ്പൂര്‍, ഇഖ്ബാല്‍ പൂക്കോട്, റാഫി ഈര്‍പ്പോണ, എടവലം ഹുസ്സയിന്‍, എം. സുല്‍ഫീക്കര്‍, കെ.കെ. മഞ്ജിത, വസന്ത ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റസ്സാഖ് മാസ്റ്റര്‍ ഇന്ന് മടവൂര്‍, നരിക്കുനി പഞ്ചായത്തുകളില്‍ താമരശ്ശേരി : കൊടുവള്ളി നിയോജക മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി എം.എ. റസ്സാഖ് മാസ്റ്റര്‍ ഇന്ന്(ബുധന്‍) മടവൂര്‍, നരിക്കുനി പഞ്ചായത്തുകളില്‍ രണ്ടാം ഘട്ട പര്യടനം നടത്തും. മടവൂര്‍ പഞ്ചായത്തിലെ മടത്തുംകുഴി രാവിലെ 8 മണി, എടന്നിലാവില്‍ 8.15, മടവൂര്‍ മുക്ക് 8.30, വള്ളുവപ്രചാലില്‍ 8.30, രാംപൊയില്‍ 9.00, വെള്ളാരംകണ്ടി 9.15, കാമ്പ്രത്ത്കുന്ന് 9.30, പള്ളിത്താഴം 9.45, പൈമ്പാലശ്ശേരി 10.00, ചക്കാലക്കല്‍ 10.15, ആരാമ്പ്രം 10.30, നരിക്കുനി പഞ്ചായത്തിലെ കാരുകുളങ്ങര ഉച്ചക്ക് ശേഷം 3 മണി, വട്ടപ്പാറപൊയില്‍ 3.15, പുത്തന്‍വീട്ടില്‍താഴം 3.30, ചാമ്പാട്ടില്‍താഴം 3.45, ചെങ്ങോട്ടുപൊയില്‍ 4.00, കല്‍കുടുംമ്പില്‍ 4.15, ഒതയോത്ത്താഴം 4.30, പാറന്നൂര്‍ മദ്രസ 4.45, പാലോളിത്താഴം 5.00 എന്നിവിടങ്ങളിലാണ് പര്യടനം നടത്തുന്നത്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  an hour ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  an hour ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  an hour ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  an hour ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  2 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  3 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  3 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago