ആയുഷ് ഹോളിസ്റ്റിക് കേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും
പൊന്നാനി: ആരോഗ്യ സേവനരംഗത്തെ പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് ചരിത്രനേട്ടവുമായി ഭാരതീയ ചികിത്സ വകുപ്പിന്റെ കീഴിലുള്ള ആയുഷ് ഹോളിസ്റ്റിക് കേന്ദ്രം ഇന്ന് നാടിന് സമര്‍പ്പിക്കും. സംസ്ഥാനതലത്തില്‍ നാലാമത്തെ കേന്ദ്രമായാണ് പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂരില്‍ ആയുഷ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങുന്നത്.
ആയുര്‍വേദം, ഹോമിയോപ്പതി, യൂനാനി, സിദ്ധ, യോഗ എന്നിവയാണ് ആയുഷ് നല്കുന്ന സേവനങ്ങള്‍. അയിരൂരിലെ ആയുഷ് ഹോളിസ്റ്റിക് കേന്ദ്രത്തിന് കീഴില്‍ ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ എന്നിവയുടെ സേവനങ്ങളാണ് ആദ്യഘട്ടത്തില്‍ ലഭ്യമാവുക. വിദഗ്ധ പരിചരണവും ചികിത്സയും മരുന്നുകളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കും. ആയുഷ് കേന്ദ്രം വിപുലീകരിക്കുന്നതോടെ യൂനാനി, സിദ്ധ എന്നിവയുടെ സേവനങ്ങള്‍കൂടി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പൊറാടത്ത് കുഞ്ഞിമോന് പറഞ്ഞു.
വ്യാഴാഴ്ച മൂന്നിന് അയിരൂര്‍ കണ്ടുബസാറില്‍ നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ഇ. ടി മുഹമ്മദ് ബഷീര്‍ എം. പി അധ്യക്ഷനാകും. വി. ടി. ബല്‍റാം എം. എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് മുഖ്യാതിഥികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."